Monday 19 February 2018 12:16 PM IST : By സ്വന്തം ലേഖകൻ

കാൻസർ തടയാൻ പരമ്പരാഗത നെല്ലിനങ്ങള്‍ക്ക്‌ കഴിയുമെന്ന് കണ്ടെത്തൽ!

anti-cancer1

കാൻസറിനെ ചെറുക്കാൻ അരി ഭക്ഷണത്തിനു കഴിയുമെന്ന് പുതിയ കണ്ടെത്തൽ. ഛത്തിസ്‌ഗഡിലെ മൂന്നുതരം പരമ്പരാഗത നെല്ലിനങ്ങള്‍ക്ക്‌ കഴിയുമെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ഗാത്‌വാന്‍, മഹാരാജി, ലെയ്‌ച എന്നീ നെല്ലിനങ്ങളിൽ കാൻസറിനെ തടയാന്‍ ശേഷിയുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്‌ത്രജ്‌ഞന്‍ ദീപക്‌ ശര്‍മ പറയുന്നു. ശ്വാസകോശ അര്‍ബുദം, സ്‌തനാര്‍ബുദം എന്നിവയെ ഫലപ്രദമായി ചികിത്സിക്കാനും നേരിടാനും ഈ നെല്ലിനങ്ങൾക്ക് കഴിയും.

റായ്‌പുര്‍ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയ, മുംബൈ ഭാഭ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റര്‍ എന്നീ സ്‌ഥാപനങ്ങളാണ് പഠനം നടത്തിയത്‌. കൃഷി വിശ്വവിദ്യാലയത്തിന്റെ ജനിതക ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന നെല്‍വിത്തുകളാണ് പഠനത്തിനുപയോഗിച്ചത്‌. ഭാഭ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്ററിന്റെ കീഴിലുള്ള ബയോ സയന്‍സ്‌ ഗ്രൂപ്പ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ വി.പി. വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.