Friday 09 November 2018 04:26 PM IST : By സ്വന്തം ലേഖകൻ

സുരക്ഷാക്രമീകരണങ്ങളില്ലാതെ 62 നില കെട്ടിടത്തില്‍; ‘ആകാശയാത്രികന്‍’ സ്വന്തം വിഡിയോ പകർത്തി താഴെ വീണുമരിച്ചു

sky1

ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെ അംബരചുമ്പികള്‍ കീഴടക്കി ലോക പ്രശസ്തനായ ചൈനയുടെ വൂ യുങ്യിങ്ിന് ദാരുണാന്ത്യം. 62 നില കെട്ടിടത്തില്‍ നിന്നും വൂ വീണ് മരിക്കുന്ന ദൃശ്യവും അദ്ദേഹം തന്നെ ഷൂട്ട് ചെയ്തു വയ്ക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ലോക പ്രശസ്തനാണ് 26 കാരനായ വൂ. ചങ്ഷാ നഗരത്തിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെക്ക് വീണാണ് വൂ ഈ ലോകത്തോട് വിട പറഞ്ഞത്.  

sky2

മാതാപിതാക്കളുടെ രോഗത്തിന് ചികിത്സ തേടാനായി പണം കണ്ടെത്താനാണ് വൂ യുങ്യിങ് ആ 62 നില കെട്ടിടത്തിലേക്ക് കയറിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വൂവിന്റെ മരണത്തെ കുറിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിതീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 8 -ാം തിയതി വീട്ടുകാരാണ് വൂ യുങ്യിങിന്റെ മരണം സ്ഥിതീകരിച്ചത്. അവസാന നിമിഷം വൂ ക്യാമറയിൽ പകർത്തിയപ്പോൾ. വിഡിയോ കാണാം.