Wednesday 12 September 2018 02:42 PM IST : By സ്വന്തം ലേഖകൻ

പ്രായപൂർത്തിയാകും മുമ്പ് വിവാഹം നടന്നെന്ന് പെൺകുട്ടി, തെളിവായി നൽകിയത് ഫെയ്സ്ബുക്ക് സ്റ്റാറ്റസ്; കോടതി വിവാഹം റദ്ദാക്കി

marriage_

12 വയസ്സുള്ളപ്പോൾ ആണ് തന്റെ വിവാഹം നടന്നതെന്നും വിവാഹം പ്രായപൂർത്തിയല്ലാത്തപ്പോൾ ആയതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് 19 വയസ്സുകാരി കോടതിയിൽ. തെളിവായി നൽകിയത് ഫെയ്സ്ബുക്കിൽ അന്ന് പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് മെസേജും. രാജസ്ഥാന്‍ സ്വദേശിനി സുശില ബിഷ്‌നോയ് ആണ് 12ാം വയസില്‍ നടന്ന വിവാഹം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുന്നോട്ട് വന്നത്. തങ്ങളുടെ വിവാഹം ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാവാത്ത സമയത്ത് നടന്നതാണെന്നും അതിന് തെളിവായി 2010ല്‍ തന്റെ ഭര്‍ത്താവ് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ആയിട്ട ഫോട്ടോ സ്വീകരിക്കണമെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു. ഇരുവര്‍ക്കും അന്ന് 12 വയസായിരുന്നു എന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. കോടതി വിവാഹം റദ്ദ് ചെയ്യുകയും ചെയ്തു.

രഹസ്യമായി നടത്തിയ വിവാഹ ശേഷം ഇരുവരും അവരവരുടെ രക്ഷിതാക്കളുടെ സംരക്ഷണയില്‍ തന്നെ ജീവിക്കുകയായിരുന്നുവെന്നും തെളിയിക്കാൻ പെൺകുട്ടിക്ക് കഴിഞഅഞു. എന്നാൽ 18 വയസ് തികഞ്ഞതു മുതല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചതായും പറയുന്നു. പോകാൻ തയാറാകാതെ സുശീല ബിഷ്‌നോയിയെ ബലം പ്രയോഗിച്ച് ഭര്‍ത്താവിന്റെ വീട്ടിലെത്തിച്ചു. ഇതെ തുടര്‍ന്നാണ് പെണ്‍കുട്ടി രക്ഷപ്പെട്ട് സാരഥി ട്രസ്റ്റ് ചാരിറ്റി എന്ന സ്ഥാപനത്തില്‍ എത്തിയത്. തുടർന്ന് സംഘടന കോടതിയെ സമിപിക്കാന്‍ സഹായിക്കുരകയായിരുന്നു.

വിവാഹ സമയത്ത് ഭര്‍ത്താവ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ വിശ്വാസ്യതയും കണക്കിലെടുത്താണ് വിവാഹം റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. തനിക്ക് പഠിക്കണമെന്നും അല്ലാത്ത പക്ഷം ജീവിതം നയിക്കുന്നത് ആത്മഹത്യാപരമാണെന്നും സുശീല പറയുന്നു. ഇത്തരത്തിലുള്ള ആദ്യ കേസാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.