Thursday 25 October 2018 02:17 PM IST : By സ്വന്തം ലേഖകൻ

ദാനാമാഞ്ചിയെ ഓര്‍മയില്ലേ; ഭാര്യയുടെ മൃതദേഹം ചുമന്നു നടന്ന മാഞ്ചി ഇപ്പോള്‍ ഇങ്ങനെ

dana_manchi1

ഇന്ത്യയിലെ വാർത്തകളിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ശോചനീയാവസ്ഥയുടെ നേർരൂപമായിരുന്നു ദാനാമാഞ്ചി. മനസാക്ഷിയുള്ള ആരും ദാനാ മാഞ്ചിയെന്ന ആളെ മറക്കില്ല. കാരണം  ആമ്പുലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് സ്വന്തം ഭാര്യയുടെ മൃതദേഹം വഹിച്ച് പത്ത് കിലോമീറ്ററോളം മകളുമായി നടന്ന നിസ്സഹായനായ  മാഞ്ചിയുടെ ദൃശ്യം അങ്ങനെയൊന്നും ആരുടെയും മനസില്‍ നിന്നും മാഞ്ഞ് പോകില്ല. ആർക്കും മാഞ്ചിയുടെ ഗതി വരരുതേ എന്ന് പ്രാർത്ഥിച്ചു പോയവരാണ് പലരും. 

എന്നാൽ ഇന്ന്, സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ആ കര്‍ഷകന്‍ പട്ടിണിയും ദുരിതവും മാറി ജീവിതത്തിന്റെ പച്ചത്തുരുത്തുകളിലെത്തിയിരിക്കുന്നതായാണ് വാർത്തകൾ. താന്‍ മേടിച്ച പുതിയ ബൈക്കിന്റെ മേല്‍ ഇരിക്കുന്ന ദാന മാഞ്ചിയുടെ ചിത്രം ഏറെ ആഹ്ലാദത്തോടെയാണ് സോഷ്യല്‍ മീഡിയ ഷെയർ ചെയ്യുന്നത്. ഒഡീഷയിലെ ആദിവാസി കുടുംബത്തിലെ അംഗമാണ് ദാന മാഞ്ചിയുടെ സ്ഥിതി ഇന്ന് മാറിയതായാണ് വാർത്തകൾ. 


dana_manchi2