Thursday 13 September 2018 11:06 AM IST : By സ്വന്തം ലേഖകൻ

ഉമ്മൻ ചാണ്ടിയെ അനുകൂലിച്ചതിന് സൈബർ ആക്രമണം; ദയ അശ്വതിക്ക് നേരിട്ട ദുരനുഭവം

daya_aswathy

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് സരിത നായരെ വിമര്‍ശിച്ചുകൊണ്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിച്ചും സംസാരിക്കുന്ന രണ്ട് പെൺകുട്ടികളുടെ വിഡിയോ ആണ്. ദയ അശ്വതി എന്ന യുവതിയും കൂട്ടുകാരിയും ആണ് ഇത്. എന്നാൽ ഇവർ ഫേസ്ബുക്ക് ലൈവിൽ വന്നപ്പോൾ മുതൽ ഇവർക്ക് നേരേ സൈബര്‍ ആക്രമണവും തുടങ്ങിയതായാണ് പരാതി. ഇവരുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടപ്പോൾ തന്നെ ഇവരെ കുറിച്ച് മോശമായ രീതിയിൽ അഭിപ്രായം പറഞ്ഞുകൊണ്ടും ചിലർ വിഡിയോയും മറ്റും പ്രചരിപ്പിച്ചു. സൈബർ ആക്രമണം കടുത്തപ്പോൾ ദയ അശ്വതി തന്നെ തന്റെ അവസ്ഥ വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ്.  

ആളുകള്‍ ഇവരുടെ മുന്‍കാല ചിത്രങ്ങള്‍ മോശമായ രീതിയിൽ സോഷില്‍ മീഡിയയില്‍ കൂടി വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. വീഡിയോ ഇറങ്ങിയതിനു പിന്നാലെ ഇവര്‍ക്കു നേരേ സൈബര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതില്‍ മനംനൊന്തു പൊട്ടിക്കരഞ്ഞു കൊണ്ടു പെണ്‍കുട്ടി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ജൂനിയർ ആർട്ടിസ്റ്റ് കൂടിയായ തന്റെ പഴയ കാല ചിത്രങ്ങളും മറ്റും അനുവാദമില്ലാതെ എടുത്ത് തന്നെ അവഹേളിക്കുകയാണെന്നാണ് ദയ അശ്വതി പറയുന്നത്. താന്‍ തെറ്റായ രീതിയില്‍ പണമുണ്ടാക്കിയിട്ടില്ല എന്നും ഇവർ പറയുന്നു.

പണ്ട് വൈറ്റിലയില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിരുന്നു. ഇഷ്ടപ്പെട്ട ആൾ വഞ്ചിച്ചു. മാസം 18,000 അധികം രൂപ വാടക കൊടുക്കേണ്ടി വന്നതിനാല്‍ അത് താങ്ങാനാകാതെ ബ്യൂട്ടി പാര്‍ലര്‍ നിര്‍ത്തി. ഭാര്യ അത്ര പോരാ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചു.  സിനിമയില്‍ അഭിനയിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വച്ചാണ് തനിക്കെതിരെ പ്രചരണം നടക്കുന്നതെന്നാണ് ദയ അശ്വതി പറയുന്നത്.