Friday 19 May 2017 04:23 PM IST : By സ്വന്തം ലേഖകൻ

ഡോക്ടർമാർ പറഞ്ഞിട്ടും ജനിക്കാനിരിക്കുന്ന പെൺകുഞ്ഞിനെ നശിപ്പിക്കാൻ ഈ അമ്മ തയാറായില്ല; കരളലിയിക്കും വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച ഈ കഥ

preg_chloe

പെൺകുഞ്ഞ് പൊൻകുഞ്ഞാണെന്ന് ഈ അമ്മയുടെ കഥ ലോകത്തോട് ഉറക്കെ വിളിച്ചു പറയും. കാരണം അത്രമാത്രം യാതനകൾ സഹിച്ചാണ് ഈ അമ്മ തന്റെ പെൺകുഞ്ഞിന് ജന്മം നൽകിയത്. ക്ലോയി എന്ന അമ്മയാണ് ജനിക്കാനിരിക്കുന്ന പെൺകുഞ്ഞിനെ നശിപ്പിക്കാൻ വൈദ്യശാസ്ത്രം പോലും പറഞ്ഞിട്ടും വേദനകളിൽ പുഞ്ചിരിയായി മകൾ വരുമെന്ന വിശ്വാസത്തിൽ ജീവിച്ചത്. ക്ലോയി ഡൻസ്റ്റനും ഭർത്താവ് രോഹനും ചുറുചുറുക്കുള്ള മൂന്ന് ആൺമക്കളാണ് ഉള്ളത്. എങ്കിലും ഒരു പെൺകുഞ്ഞ് വേണമെന്നത് ഇവരുടെ ജീവിതാഭിലാഷമായിരുന്നു. മൂന്ന് ആൺ കുഞ്ഞുങ്ങളും അവർക്കിടയിലേക്ക് ഒരു പെൺകുഞ്ഞ് വരുന്നതും സ്വപ്നം കണ്ടിരുന്ന അവർക്ക് അങ്ങനെ ആ സന്തോഷവാർത്ത കേൾക്കാനായി. ക്ലോയി വീണ്ടും ഗർഭിണിയായിരിക്കുന്നു.

preg_chloe3

കുറച്ച് ആഴ്ചകൾ കഴിഞ്ഞ് പരിശോധന നടത്തുമ്പോഴാണ് ക്ലോയിയും രോഹനും ഞെട്ടുന്നത്, തങ്ങളുടെ കാത്തിരിപ്പ് ഒരു മകൾക്ക് വേണ്ടിയായിരുന്നുവെങ്കിലും ഇതാ ദൈവം തങ്ങൾക്ക് വീണ്ടും മൂന്ന് കൺമണികളെ കൂടി സമ്മാനിച്ചിരിക്കുന്നു. ക്ലോയിയും രോഹനും തങ്ങളുടെ വീട് ആറ് മക്കൾക്കും കളിച്ചുവളരാൻ പാകത്തിന് രൂപമാറ്റം വരുത്താനുള്ള ഏർപ്പാടുകൾ ചെയ്തു. ഒരു പെൺകുഞ്ഞിനായി ആഗ്രഹിച്ച തനിക്ക് ഇനി മൂന്ന് പെൺകുഞ്ഞുങ്ങളെ എങ്ങാനും തന്നതാകാമോ എന്നോർത്ത് ക്ലോയി ഏറെ ആകാംഷയിലായി. അങ്ങനെ ഏഴാം മാസത്തിലെ പരിശോധനയായി.

preg_chloe2

പരിശോധനയിൽ ഒരു പൺകുഞ്ഞും ഒപ്പം രണ്ട് ആൺകുഞ്ഞുങ്ങളുമാണ് ക്ലോയിയുടെ ഉദരത്തിലുള്ളതെന്നറിഞ്ഞു. പക്ഷെ ഡോക്ടർമാർ പറഞ്ഞത് കേട്ട് അവർ ഞെട്ടി. രണ്ട് ആരോഗ്യമുള്ള കുഞ്ഞുങ്ങളും ഒപ്പം വേണ്ടത്ര വളർച്ചയില്ലാതെയാണ് പെൺകുഞ്ഞിന്റെ അവസ്ഥ. ശരീരത്തിലെ പോഷകങ്ങൾ ഇല്ലാത്തതിനാൽ തന്നെ കുഞ്ഞ് ആരോഗ്യവതിയായിരിക്കുമെന്നോ മറ്റ് രണ്ട് കുട്ടികൾക്കും ഈ പെൺകുഞ്ഞ് ദോഷമായി ബാധിക്കുമോ എന്നും ആശുപത്രിയിലെ വിദഗ്ധർ സംശയിച്ചു. മറ്റ് രണ്ട് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സംരക്ഷിച്ചാൽ പൂർണ ആരോഗ്യവാന്മാരായി ലഭിക്കുമെന്നും അതിനായി പെൺകുഞ്ഞിനെ നിരാകരിക്കുകയുമാകാം എന്നവർ താരുമാനിച്ചു.

preg_chloe4

പക്ഷെ ആൺകുട്ടികൾക്ക് വേണ്ടി പെൺകുഞ്ഞിനെ നശിപ്പിക്കാൻ ഈ അമ്മ തയാറായില്ല. എന്ത് വേദന സഹിച്ചും താൻ പെൺകുഞ്ഞിനെ പ്രസവിക്കുമെന്നും മൂന്ന് കുഞ്ഞുങ്ങളെയും താൻ പ്രസവിക്കുമെന്നും എന്നു ഈ അമ്മ പറഞ്ഞു. വീട്ടിലെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ നോക്കുന്നതോടൊപ്പം ഏറെ വേദനാജനകവും ആശങ്കാകുലവുമായ ഗർഭകാലം അവർ കഴിച്ചുകൂട്ടി. അവസാനം ആ ദിനം വന്നെത്തി. ക്ലോയി തന്റെ പൊന്നോമനകളെ പ്രസവിച്ചു. മൂന്ന് കുഞ്ഞുങ്ങളുടെയും ആരോഗ്യ സ്ഥിതി വളരെ കഷ്ടത്തിലായിരുന്നു.

preg_chloe5
തന്റെ അഞ്ച് സഹോദരന്മാർക്കൊപ്പം പേള്‍( വലത്തേയറ്റം)

രക്തശ്രാവവും മറ്റ് അസ്വസ്ഥതകളുമായി അമ്മയും ഏറെ വേദന തിന്നു. ഐസിയു വിൽ കഴിയുന്ന തന്റെ മൂന്ന് നവജാതശിശുക്കളെ വേദനയിലും ഈ അമ്മ മാറോടണച്ചു. ആദ്യം തന്റെ പെൺകുഞ്ഞിനെയാണ് അമ്മ തിരഞ്ഞത്. കൂട്ടത്തിൽ ഏറ്റവും വലുപ്പവും ആരോഗ്യവുമില്ലാത്ത ആ പെൺകുഞ്ഞിനെ അമ്മ ആദ്യം മുലയൂട്ടി. പതിയെ കുഞ്ഞുങ്ങൾ സാധാരണ ജീവിതത്തിലേക്ക് കടന്നു വന്നു. ഇന്നവർക്ക് ഒരു വയസു തികയുകയാണ്. ക്ലോയി തന്റെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സോഷ്യ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അഞ്ച് ആൺമക്കൾക്കിടയിൽ കുഞ്ഞ് മാലാഖക്കുട്ടിയായി പേൾ എന്ന തന്റെ പൊന്നോമന പെൺകുഞ്ഞും. സ്നേഹവും പരിചരണവും അവളെ സുന്ദരിക്കുട്ടിയാക്കിയിരിക്കുന്നു. ലോകം പറയുന്നു, പെൺമക്കളെ ഭ്രൂണഹത്യചെയ്യുന്ന ലോകത്ത് ഇവളാണ് ഏറ്റവും ഭാഗ്യവതിയായി ജനിച്ച മകൾ.