Friday 05 October 2018 05:26 PM IST : By സ്വന്തം ലേഖകൻ

കെമിക്കലുകള്‍ ഇല്ലാത്ത സുരക്ഷിതമായ ഫെയ്സ് ബ്ലീച്ച് ഉണ്ടാക്കാം, വീട്ടില്‍ തന്നെ

face_bleach

സ്വാഭാവികമായ മുഖസൗന്ദര്യത്തിന്  വീട്ടിൽ ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളൂ, ഹോം ഫേഷ്യൽ. എന്തുകൊണ്ടാണ് ഹോം ബ്ലീച്ച് എന്നു ആരും പറയാത്തത്. ബ്ലീച്ച് രാസവസ്തുക്കളില്ലാതെ എങ്ങനെ ചെയ്യുമെന്ന കൺഫ്യൂഷൻ തന്നെ.  സാധാരണയായി വിപണിിൽ ലഭിക്കുന്ന ഫെയ്സ് ബ്ലീച്ചുകളില്‍ അടങ്ങിയിരിക്കുന്ന രസവസ്തുക്കള്‍ ചര്‍മ്മത്തിന് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇനി അതോര്‍ത്ത് വിഷമിക്കേണ്ട, പകരം ചര്‍മ്മസംരക്ഷണത്തിന് പ്രയോജനപ്രദമായ തികച്ചും പ്രകൃതിദത്തമായ ഫെയ്സ് ബ്ലീച്ചുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. നിറം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മുഖക്കുരു കൂടി പോകുമെങ്കിലോ? ഇതാ ഈ മാർഗങ്ങൾ ചെയ്യാം.  

ഓറഞ്ച് സൂപ്പറാണ്

സിട്രിക് ആസിഡ് ധാരാളമുള്ള ഏതു പഴവര്‍ഗവും ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കാം. ഓറഞ്ച് ആണ് ഏറ്റവും നല്ലത്. ഓറഞ്ചിന്റെ തൊലി ഉണക്കിപൊടിച്ച് പാലില്‍ കുഴച്ച് മുഖത്തു പുരട്ടുക. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് ക്രീം ആക്കി ഉപയോഗിക്കുന്നതും സിട്രിക് ആസിഡിന്റെ ബ്ലീച്ചിംഗ് ഗുണങ്ങള്‍ ലഭിക്കാന്‍ സഹായകമാണ്.

മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കുവാനും നിറം വര്‍ദ്ധിപ്പിക്കുവാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെറുനാരങ്ങ നീര്. വരണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ നാരങ്ങ നീരില്‍ അല്പം പാല്‍പ്പാട കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടവുന്നതാണ്. പത്ത് മിനിട്ടിനുശേഷം കഴുകി കളയാം.  മഞ്ഞള്‍ പൊടിയും ചെറുനാരങ്ങ നീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തു പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.

ചെറുനാരങ്ങനീരും വെള്ളരിക്കയും ഏതെങ്കിലും ധാന്യത്തിന്റെ പൊടിയും ചേര്‍ത്ത് ഉണ്ടാക്കുന്ന പേസ്റ്റ് നിറം വര്‍ദ്ധിപ്പിക്കുവാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും സഹായിക്കും. പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഫേസ് ബ്ലീച്ചും തിളക്കമാര്‍ന്ന മുഖകാന്തി നല്‍കും. പുറമെ മാത്രമല്ല ഉള്ളിലേക്കുള്ള ഭക്ഷണകാര്യത്തിലും വേണം അൽപ്പം ശ്രദ്ധ. ഏത് പച്ചക്കറിയായാലും  ധാരാളം കഴിക്കാം. പഴച്ചാറുകളും ശീലമാക്കണം. ധാരാളം വെള്ളവും കുടിക്കാം. ചര്‍മ്മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ചുകള്‍ എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്നു മനസ്സിലായില്ലേ? ഇനി ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാം. എന്നിട്ടു പറയൂ സൗന്ദര്യം പ്രകൃതി ദത്തമാണ് എന്ന്.