Friday 05 October 2018 02:59 PM IST : By സ്വന്തം ലേഖകൻ

ഈ അഞ്ചു ചിത്രങ്ങളിലേക്ക് ഒന്നു നോക്കൂ... ആദ്യം കാണുന്ന രൂപം നിങ്ങളുടെ മനസിന്റെ അവസ്ഥ പറയും

vision1

ഈ ചിത്രങ്ങൾ ഒന്നു നോക്കൂ... കാണുന്നത് പറയും നിങ്ങളുടെ മനസിന്റെ അവസ്ഥ. രണ്ടു ചിത്രങ്ങളുടെ സങ്കലനമാണ് എല്ലാം. ചില കാഴ്ചകള്‍ മനസിൽ രൂപപ്പെടുത്തുന്ന ദൃശ്യങ്ങൾ നമ്മുടെ മനസിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നതാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശാസ്ത്രീമായ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രങ്ങൾ തയാറാക്കിയിട്ടുള്ളത്.

പുരുഷനോ സ്ത്രീയോ

പുരുഷൻ: നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ ഉറപ്പിച്ചോളൂ... നിങ്ങൾ ഒരാളുമായി പ്രണയ ബന്ധത്തിൽ ഏർപ്പെടാനുള്ള മാനസികാവസ്ഥയിലാണ്. അങ്ങനെയൊരു ബന്ധം ഉണ്ടെങ്കിൽ അതു തീവ്രമാണെന്ന് ഉറപ്പിക്കാം. മാനസികമായി അയാളുമായി നിങ്ങൾ വളരെ അടുത്ത അവസ്ഥയിലാണ്. ഇനി നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം, മറ്റൊരു പുരുഷൻ നിങ്ങളുടെ മനസിനെ വല്ലാതെ അലട്ടുന്നു.

സ്ത്രീ: നിങ്ങൾ സ്ത്രീയാണെങ്കിൽ, ജീവിതത്തെ വളരെ പ്രതീക്ഷയോടെയാണ് നിങ്ങൾ കാണുന്നത്. നിങ്ങളുമായി നിങ്ങൾ വളരെ സ്നേഹത്തിലാണ്. പുരുഷനാണ് നിങ്ങളെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം. എതിർ ലിംഗത്തിന്റെ സൗന്ദര്യത്തെ വാനോളം പുകഴ്ത്താനുള്ള മനസുണ്ട് നിങ്ങൾക്ക്. ഏതെങ്കിലും ഒരു സ്ത്രീ നിങ്ങളുടെ മനസിൽ കയറിക്കുടിയിരിക്കാനുള്ള സാധ്യതയുമുണ്ട്.

മുഖവും മത്സ്യവും

vision3

മുഖം: നിങ്ങൾ സാമൂഹ്യ കാഴ്ചപ്പാടുള്ള വ്യക്തിയാണ്. മറ്റുള്ളവരുമായി സുഗമമായി ആശയവിനിമയം നടത്താനും നിങ്ങൾക്കു കഴിയും. മറ്റുള്ളവരുടെ ജീവിതം അറിയാനുള്ള ആഗ്രഹമുള്ള വ്യക്തിയാണ്. ഓരോ ദിവസവും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബൗദ്ധിക കഴിവുകൾ നിങ്ങൾ പ്രയോജനപ്പെടുത്തും.

മത്സ്യം: ജീവിതത്തിൽ നിങ്ങൾ സംതൃപ്തരാണ്. ഒപ്പം ഭാവിയിലെ എല്ലാ പദ്ധതികൾക്കും ഭാഗ്യത്തിന്റെ കനിവും പ്രതീക്ഷിക്കുന്നവരാണ് നിങ്ങൾ. ചില കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോയില്ലെങ്കിലും അവയെല്ലാം പരിഹരിക്കാമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ട്.

താക്കോൽ ദ്വാരവും കരയുന്ന രൂപവും

vision4

താക്കോൽ ദ്വാരം: നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾ ഉത്കണ്ഠാകുലരാണ്. എന്തൊക്കെയോ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്നു നിങ്ങളുടെ മനസ് നിങ്ങളോടു മന്ത്രിക്കുന്നുണ്ടാകും. പക്ഷേ അതു നിങ്ങൾ ആസ്വദിക്കുന്നുണ്ട്.

കരയുന്ന രൂപം: നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് ഉത്തമ ബോധ്യമുള്ള ആളാണ് നിങ്ങൾ. നിരാശയോ ഏകാന്തതയോ ദുഃഖമോ എന്തുമാകട്ടെ, അതിന് കൂടുതൽ ശ്രദ്ധ നൽകാൻ ശ്രമിക്കണം നിങ്ങൾ.

പാതിതുറന്ന വാതിലും മ്യൂസിക്കൽ നോട്ടും

vision5

പാതിതുറന്ന വാതിൽ: മാറ്റത്തിന് നിങ്ങൾ സജ്ജരാണ്. നിങ്ങൾക്കറിയാം നിങ്ങൾ ശരിയായ ദിശയിലാണെന്ന്. ഭാവി എന്താണ് നിങ്ങൾക്കായി കാത്തുവച്ചിരിക്കുന്നതെന്നും നിങ്ങൾക്ക് വ്യക്തതയുണ്ട്.

മ്യൂസിക്കൽ നോട്ട്: നിങ്ങളുടെ ക്രിയാത്മകത പ്രകടിപ്പിക്കാനുള്ള സമയം ആഗതമായിരിക്കുകയാണ്. ലോകത്തോടു പങ്കുവയ്ക്കാൻ നിങ്ങളുടെ പക്കൽ ചിലതുണ്ട്. കഠിനാധ്വാനം നടത്തിയാൽ നിങ്ങളുടെ പ്രതിഭ പൂർണമായും ലോകത്തിന് മനസിലാകും.

കളങ്ങളോ ആൾരൂപങ്ങളോ?

vision2

കളങ്ങൾ: ചിലപ്പോൾ നിങ്ങൾക്ക് സുരക്ഷിതമായ ഇടങ്ങൾ വിട്ട് ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ വല്ലാത്ത ബുദ്ധിമുട്ടായിരിക്കും. മറ്റൊരു വീക്ഷണ കോണിൽ നിന്ന് ലോകത്തെ കാണാൻ ശ്രമിക്കണം. നിങ്ങൾ സ്വപ്നം കാണാൻ ആഗ്രഹിക്കുന്ന പ്രണയാതുരനായ ഒരാളാണെന്ന് ഉറപ്പ്.

ആൾരൂപങ്ങൾ: ജീവിതത്തിൽ ശക്തമായ അതിർ വരമ്പുകളില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് നിങ്ങൾ. നിങ്ങൾക്ക് ആനായാസം ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. നിങ്ങൾ ദയയും അനുകമ്പയുള്ള ഒരാളാണ്. മറ്റുള്ളവരെ സഹായിക്കാന്‍ വെമ്പുന്ന ഒരു മനസാണ് നിങ്ങളുടേത്.