Friday 28 September 2018 02:39 PM IST : By സ്വന്തം ലേഖകൻ

ഫൊട്ടോഗ്രഫിയൊന്നും ന്യൂജെൻ അല്ല മക്കളേ! ഈ 89 വയസ്സുകാരി സ്വയം പകർത്തിയ ചിത്രങ്ങൾ കണ്ടുനോക്കൂ

grandma1

ഫൊട്ടോഗ്രഫി, യാത്ര, ടെക്നോളജി എന്നിവയൊക്ക ന്യൂജെൻ സംഭവങ്ങളാണെന്ന് കരുതുന്നവർ ഈ 89വയസ്സുകാരി അമ്മൂമ്മയെ ഒന്നു കണ്ടുനോക്കൂ. ഈ പ്രായത്തിലും സെൽഫ് പോർട്രെയ്റ്റ് ഫൊട്ടോഗ്രഫിയിൽ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് ഇവർ നടത്തുന്നത്. അതും വെറുതെയല്ല, തന്റെ 72ാം വയസ്സിൽ ഫൊട്ടോഗ്രഫി പഠിച്ച് പാഷനോടെ തന്നെയാണ് ഈ രംഗത്തേക്ക് ഈ ക്രേസി അമ്മൂമ്മ ഇറങ്ങിയിരിക്കുന്നതും. ഇത് കിമികോ നിഷിമോതോ എന്ന ജാപ്പനീസ് മുത്തശ്ശി, കഴിഞ്ഞ 17 വർഷമായി തന്റെ സ്വന്തം ചിത്രങ്ങൾ തന്നെ വ്യത്യസ്തമായി എടുത്ത് സ്വയം എഡിറ്റ് ചെയ്ത് പ്രദർശിപ്പിച്ച് കയ്യടി നേടുന്ന മിടുമിടുക്കി. കാണാം 89 വയസ്സിന്റെ കുസൃതിയും കഴിവുകളും.

72 വയസ്സുള്ളപ്പോൾ ഫൊട്ടോഗ്രഫിയുടെ തുടക്കക്കാർക്കുള്ള ഫൗണ്ടേഷൻ കോഴ്സ് പഠിപ്പിക്കുന്ന മകന്റെ ക്ലാസ്സിൽ പോയതാണ് കിമികോ.

grandma5

ഫൊട്ടോഗ്രഫിയെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ അതിന്റെ വ്യത്യസ്തമായ ഒരു വിഭാഗം തന്നെ എടുത്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.

grandma4

ഈ പ്രായത്തിലും ശാരീരിക ബുദ്ധിമുട്ടുകളോ റിസ്കുകളോ ഒന്നും വകവയ്ക്കാതെ രസകരവുംവ്യത്യസ്തവുമായ ചിത്രങ്ങളാണ് കിമികോയുടേത് എല്ലാം തന്നെ.

grandma3

പ്രായത്തെ തോൽപ്പിച്ച കിമികോ നിഷിമോതോയുടെ ഈ ചിത്രങ്ങളെല്ലാം തന്നെ ഫൊട്ടോഗ്രഫി താൽപര്യമുള്ളവർ ഹിറ്റ് ആക്കി കഴിഞ്ഞു.

grandma2