Friday 28 September 2018 12:17 PM IST : By സ്വന്തം ലേഖകൻ

ശ്വാസകോശത്തിൽ അടിയുന്ന അഴുക്കും പൊടിയും രോഗങ്ങൾ ഉണ്ടാക്കും; ശ്വാസകോശം ശുദ്ധീകരിക്കാൻ വീട്ടിൽ ചെയ്യാവുന്ന മൂന്നു വഴികളിതാ

breathe

'ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് 'എന്ന് പറയുന്ന പരസ്യം എല്ലാവർക്കുമറിയാം. പക്ഷെ പുകവലിക്കാത്തവരുടെ ശ്വാസകോശം സുരക്ഷിതമാണോ? അന്തരീക്ഷ മലിനീകരണം,അലർജികൾ തുടങ്ങിയവ വലിയ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമായേക്കാം. സ്‌പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ ഇടയ്ക്കിടെ വൃത്തിയാക്കിയാലോ? അതിനായി സ്വന്തമായി ചെയ്യാവുന്ന മൂന്ന് വഴികള്‍ ഇതാ. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ മാംസാഹരം, മദ്യം എന്നിവ ഒഴിവാക്കി വേണം ഈ വഴികൾ ചെയ്യാൻ.

1.യോഗ

പ്രാണായാമം ദിവസവും ചെയ്യാം. ശ്വാസോച്ഛാസത്തിന് വേഗത കൂട്ടുന്ന തരത്തിലുള്ള യോഗ പരിശീലിക്കുന്നതും ശ്വാസകോശം വൃത്തിയാക്കാന്‍ സഹായിക്കുന്നു. വ്യായാമം ശീലമാക്കിയവര്‍ ശ്വാസോച്ഛാസത്തിന് വേഗത കൂട്ടുന്ന വ്യായാമം കൂടെ ചെയ്താലും മതി.

2. ജ്യൂസ്

പ്രഭാതഭക്ഷണത്തോടൊപ്പം കാരറ്റ്, പൈനാപ്പിള്‍ ജ്യൂസ് എന്നിവ ഉള്‍പ്പെടുത്തുക. വൈകുന്നേരം ചായ കുടിക്കുന്നതിന് പകരം ജ്യൂസ് കുടിക്കുക. ആപ്പിള്‍ കഴിക്കുന്നതും ശ്വാസകോശ സംരക്ഷണത്തിന് നല്ലതാണ്. ഡയറ്റിനൊപ്പം ഇവ ക്രമീകരിക്കണം എന്നു മാത്രം. പഞ്ചസാര ചേർക്കേണ്ടതില്ല.

3. സ്റ്റീം– ബാത്ത്

ആഴ്ചയിൽ ഒരിക്കൽ രാത്രി സ്റ്റീം ബാത്ത് ചെയ്യുന്നത് നല്ലതാണ്. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വിയര്‍പ്പിലൂടെ പുറന്തള്ളപ്പെടുന്നതുകൊണ്ടാണ് സ്റ്റീം ബാത്ത് നല്ലതാണെന്ന് പറയുന്നത്. സ്റ്റീം ബാത്ത് ചെയ്യാൻ കഴിയാത്തവർക്ക്  ആവി പിടിക്കുന്നതും ഗുണം ചെയ്യും. നെഞ്ചിലും ആവി കൊള്ളിക്കണമെന്നു മാത്രം. ആവി പിടിച്ചിട്ട് വിയർപ്പു തനിയേ മാറാതെ കുളിക്കരുത്.