Friday 09 November 2018 04:27 PM IST : By സ്വന്തം ലേഖകൻ

സ്വാതന്ത്ര്യമില്ലെങ്കില്‍! ലോ കോളജ് പിള്ളേരുടെ സദാചാരവിരുദ്ധ മാർഗംകളി വീണ്ടും തരംഗമാകുന്നു

law_college

വ്യക്തിസ്വാതന്ത്ര്യം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ലോ കോളജ് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി കലോത്സവത്തിൽ അവതരിപ്പിച്ച സദാചാരവിരുദ്ധ മാർഗ്ഗംകളിയും സോഷ്യൽമീഡിയയിൽ വീണ്ടും തരംഗം. 2017 ഫെബ്രുവരിയിൽ എംജി യൂണിവേഴിസിറ്റി കലോത്സവ വേദിയിൽ എറണാകുളംലോ കോളജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഈ മാർഗ്ഗംകളി അന്നേ യൂട്യൂബ് റെക്കോർഡുകൾ ഭേദിച്ചു മുന്നേറിയിരുന്നു. സോഷ്യൽമീഡിയയിൽ വ്യക്തി സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവുമൊക്കെ വീണ്ടും ചൂടു പിടിച്ച ചർച്ചയാകുമ്പോൾ ഈ മാർഗ്ഗംകളിയും വീണ്ടും സൂപ്പർ ഹിറ്റ്. ആറു ലക്ഷത്തിലേറെ പേർ കണ്ട ഈ കിടിലൻ സദാചാര വിരുദ്ധ നൃത്തം കണ്ടില്ലെങ്കിൽ നിങ്ങൾ മിസ് ആക്കരുത് എന്ന രീതിയിലാണ് സോഷ്യൽമീഡിയ വീണ്ടും ഈ വിഡിയോ ഷെയർ ചെയ്യുന്നത്. കാണാം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കിടിലൻ മാർഗ്ഗംകളി.