Friday 17 August 2018 03:49 PM IST : By സ്വന്തം ലേഖകൻ

സാമ്പത്തിക ഇടപാടുകള്‍ക്ക് ഹൈടെക് ഉപകരണവുമായി പോസ്റ്റ് മാന്‍ ഇനി വീട്ടിലെത്തും; പോസ്റ്റ് പെയ്മെന്റ് 2018 മുതൽ

post_office

സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഹൈടെക് ഉപകരണവുമായി പോസ്റ്റ് മാന്‍ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. 2018 മാര്‍ച്ചോടെയാണ് ഇന്ത്യയില്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത്. ഒന്നര ലക്ഷത്തോളം പോസ്റ്റ്മാന്‍മാര്‍ക്കായിരിക്കും ഇതിനായുള്ള ഹൈടെക് ഉപകരണങ്ങള്‍ നല്‍കുക. ബയോമെട്രിക് റീഡര്‍, പ്രിന്റര്‍, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് റീഡര്‍ എന്നിവ ഉള്‍പ്പടെയുള്ള മൈക്രോ എടിഎം എന്നിവയുമായി പോസ്റ്റ് മാൻ അടിമുടി ഹൈടെക് ആകും.

ഉപകരണങ്ങൾ ഹൈടെക് ആഖുന്നതോടെ ഇഃ്ത്യ പോസ്റ്റ് പെയ്മെന്റ് യാഥാർത്ഥ്യമാകും. ഇതിനായി ഇത്തരം രണ്ട് ലക്ഷത്തോളം ഉപകരണങ്ങള്‍ വാങ്ങാന്‍ ഉടനെ ടെണ്ടര്‍ വിളിക്കുമെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് എപി സിങ് വ്യക്തമാക്കി. എല്‍പിജി, വൈദ്യുതി, സ്‌കൂള്‍ ഫീസ് തുടങ്ങി ഒരു ഡസനോളം ബില്‍ പെയ്‌മെന്റുകള്‍ നല്‍കാനുള്ള പദ്ധതിയും ഇന്ത്യ പോസ്റ്റിനുണ്ട്. അതിനായി മൊബൈല്‍ ആപ്പും തയ്യാറാക്കാൻ ഒരുങ്ങുകയാണ്.