Friday 19 January 2018 02:16 PM IST : By സ്വന്തം ലേഖകൻ

ഇങ്ങനെയുമുണ്ട് ചില സ്നേഹബന്ധങ്ങൾ! സൗദി കുടുംബം ആയയെ യാത്ര അയയ്ക്കുന്ന വിഡിയോ കണ്ണു നനയിക്കും

saudhi-farewell

മുപ്പത്തിമൂന്ന് വർഷത്തോളം ഒരു കുടുംബത്തിന്റെ ഭാഗമായിരുന്ന വീട്ടുജോലിക്കാരിക്ക് എയർപോർട്ടിൽ ഊഷ്മളമായ യാത്രയയപ്പ്. കാഴ്ചക്കാരുടെ കണ്ണുനിറയ്ക്കുന്ന ഈ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫിലിപ്പൈനി സ്വദേശിനിയായ സ്ത്രീ ദീർഘകാലം ഒരു സൗദി കുടുംബത്തോടൊപ്പമായിരുന്നു.

ഈ കുടുംബത്തിലെ മൂന്ന് തലമുറകളെയാണ് ഇക്കാലയളവില്‍ ഇവർ പരിചരിച്ചിരുന്നത്. വീട്ടിലെ മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾ വരെ ഇവരോട് വളരെയധികം അടുപ്പം പുലർത്തിയിരുന്നു. ഇവരെ യാത്ര അയയ്ക്കാൻ വീട്ടിലെ എല്ലാ അംഗങ്ങളും എയർപോർട്ടിൽ എത്തിയിരുന്നു. കണ്ണ് നിറഞ്ഞു കെട്ടിപ്പിടിച്ചുമാണ് ഓരോരുത്തരും യാത്ര പറഞ്ഞത്. പ്രായത്തിന്റെ അവശതകള്‍ കൊണ്ട് വീല്‍ചെയറിലായിരുന്നു ഇവർ. ഹൃദയസ്പർശിയായ വിഡിയോ കാണാം;