Wednesday 12 September 2018 02:30 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ സീരിയൽ ഭ്രാന്ത് നിർത്താൻ ഗൂഗിളിൽ നിന്നു രാജിവച്ച് ബിസിനസ് തുടങ്ങിയ മകന് സംഭവിച്ചത്

hotel_bohri

ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇഷ്ടമുള്ള ജോലി ചെയ്യാൻ കഴിയുക എന്നത്. അതിൽ അൽപ്പം സർഗാത്മകത കൂടെ വന്നാലോ. സംഭവം സൂപ്പർ! ഹോട്ടൽ ബിസിനസിൽ ശോഭിക്കാൻ ഭക്ഷണത്തിലെ വ്യത്യസ്തതയാണ് ഏറ്റവും പ്രധാനം. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഹോട്ടൽ ബിസിനസുകാരനാണ് മുംബൈയിലെ മുനാഫ് എന്ന യുവാവ്.

അൽപ്പം സീരിയസായി തന്നെയാണ് ഈ ബിസിനസിനെ മുനാഫ് കാണുന്നത്. അത് കൊണ്ട് തന്നെ സംഗതി ക്ലിക്ക് ആയപ്പോൾ ആൾ തന്റെ സ്ഥിര ജോലി ഉപേക്ഷിച്ചു. അതും ഗൂഗിളിലെ നല്ല കിടിലൻ ജോലി. കുടുംബ ബിസിനസാണ് മുനാഫിന്റെ ആസ്വാദ്യപൂർണമായ വിജയമാണ് ഇതിന് മുനാഫിനെ പ്രേരിപ്പിച്ചത്. താൻ ബിസിനസിന്റെ രുചിയറിഞ്ഞത് വളരെ യാദൃശ്ചികമായിട്ടാണെന്ന് മുനാഫ് പറയുന്നു. 2014ൽ ഒരു ഞായറാഴ്ച വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോഴാണ് മുനാഫിന്റെ ജീവിതത്തില്‍ ബിസിനസ് ആശയം വരുന്നത്.

കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു മുനാഫിന്റെ കയ്യിൽ നിന്ന് അമ്മ നഫീസ കപാടിയ വഴക്കിട്ടുകൊണ്ടു സീരിയല്‍ കാണാന്‍ റിമോട്ട് വാങ്ങി. എന്നിട്ട് പറഞ്ഞു, അമ്മയ്ക്ക് ഒരുപാട് കഴിവുകളുണ്ട് എന്നിട്ടെന്തു പ്രയോജനം എന്ന്. എന്നാൽ അമ്മയ്ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്തൂടേ എന്നു മുനാഫും. അമ്മയുടെ ടിവി കാഴ്ചയും കുറയും ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യുകയമാവാം. അങ്ങനെയാണ് നഫീസയുടെ ‘ബോഹ്‌റി’ വിഭവം പാചകം ചെയ്യാനുള്ള കഴിവിനെക്കുറിച്ച് മുനാഫ് ഓര്‍ത്തത്. എന്നാൽ പിന്നെ അതിലൊരു കൈ നോക്കിയാലോ എന്നായി.

മുംബൈയില്‍ തന്നെ പലയിടങ്ങളിലും ലഭ്യമല്ലാതിരുന്ന പരമ്പരാഗത ഭക്ഷണമാണ് ബോഹ്റി. ഒരു ചെറിയ മുസ്ലിം സമുദായമായ ദാവൂദി ബൊഹ്‌റ വിഭാഗക്കാര്‍ക്കിടയില്‍ മാത്രം ലഭ്യമായ ഭക്ഷണമാണ് ഇത്. ഗുജറാത്തി, പാഴ്‌സി, മുഗള്‍, മഹാരാഷ്ട്ര സ്വാധീനങ്ങളുടെ മിശ്രിതമാണ് ഈ ഭക്ഷണം. അങ്ങനെ റിവ്യൂ അറിയാൻ തന്റെ 50 സുഹൃത്തുക്കളെ ഉച്ചയൂണിന് ക്ഷണിച്ചുകൊണ്ട് മുനാഫ് മെയില്‍ അയച്ചു. അമ്മ പാചകം ചെയ്ത ബൊഹ്‌റി ഭക്ഷണം അവർക്ക് വിളമ്പി.

bohri

ഒരുമിച്ച് ഒരു പാത്രത്തിൽ നിന്ന് വിളമ്പി കഴിക്കുന്ന രീതിയാണ് ഈ ഭക്ഷണത്തിനുള്ളത്. സുഹൃത്തുക്കളിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ചതോടെയാണ് സംഭവത്തിന്റെ കച്ചവട സാധ്യതകള്‍ ഉറപ്പായത്. അതോടെ പൊതുജനങ്ങള്‍ക്കായി ബൊഹ്‌റി ഭക്ഷണത്തിന്റെ ലഘുഭക്ഷണശാല ഇവർ ആരംഭിച്ചു. അങ്ങനെ ഈ ഭക്ഷണം എല്ലാവർക്കുമായി ലഭ്യമായി. ഏഴ് കോഴ്‌സുകളുള്ള വിരുന്നിന് 700 രൂപ വീതമാണ് ആദ്യം ഈടാക്കിയിരുന്നത്.

bohri2

ഇപ്പോൾ സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞും ഓൺലൈൻ റിവ്യൂകളിലൂടെയും ഫൂഡ് ഗ്രൂ്പപുകളിലൂടെയുമെല്ലാം മുനാഫിന്റെ ബോഹ്റി കിച്ചൺ തരംഗമായി. അങ്ങനെയാണ് 2015 ൽ മുനാഫ് ജോലി രാജിവച്ചത്. ഇപ്പോള്‍ 1500 രൂപ വീതമാണ് ഒരു കോഴ്സിന് ഇവര്‍ ഈടാക്കുന്നത്. അത് ഏഴു പേർക്കെന്നതാണ് കണക്ക്.

ഇപ്പോൾ ബിസിനസിൽ ഇരട്ടി ലാഭം കൊയ്യാനായതോടെ രാജ്യമെമ്പാടും സ്ഥാപനത്തിന് ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ് മുനാഫ്. കുടുംബാംഗങ്ങളെ കൂടാതെ മൂന്ന് പേര്‍ മാത്രമാണ് ഇപ്പോള്‍ ജീവനക്കാരായുള്ളത്. എന്നാൽ ഇതും വിപുലമാക്കുകയാണ് ഈ യുവാവ്. അങ്ങനെ ഐഡി ക്യാൻ ചെയ്ഞ്ച് യുവർ ലൈഫ് എന്ന് മുനാഫും പറയുന്നു.