Friday 05 October 2018 02:21 PM IST : By സ്വന്തം ലേഖകൻ

മാനുഷി ചില്ലര്‍ പറയുന്നു, സുന്ദരിയാകാനുള്ള മൂന്നു വഴികള്‍

manushi2

വർഷങ്ങൾക്കിപ്പുറം ഇന്ത്യയ്ക്ക് ലോക സുന്ദരിപ്പട്ടം ചാർത്തിക്കൊടുത്ത് സൗന്ദര്യത്തിന്റെ നെറുകയിൽ ഇന്ത്യയെ കിരീടം ചൂടിച്ചിരിക്കുകയാണ് നിറഞ്ഞ ചിരിയോടെ ഈ സുന്ദരി ഡോക്ടർ. ലോകസുന്ദരിപ്പട്ടത്തിലേക്ക് മാനുഷി ചില്ലര്‍ എത്തിയത് കഠിനപ്രയത്നത്തിലൂടെയും ചിട്ടയായ ആരോഗ്യപരിചരണത്തിലൂടെയും തന്നെയാണ്. എങ്കിലും പ്രൊഫഷന്റെ തിരക്കുകൾക്കിടയിലും മാനുഷി പിന്തുടരുന്ന ആരോഗ്യശീലങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ലോകം മുഴുവനുമുള്ള  പെൺകുട്ടികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതാ തന്റെ സൗന്ദര്യ രഹസ്യങ്ങളിൽ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ മാനുഷി പങ്കുവയ്ക്കുന്നു. 

1. എഴുന്നേറ്റയുടനെ വെള്ളം

അതിരാവിലെ എഴുന്നേറ്റയുടന്‍ ചായയോ കാപ്പിയോ കുടിക്കുന്നതാണ് നമ്മളിൽ പലരുടെയും ശീലം എന്നാൽ ചായയോ കാപ്പിയോ കുടിക്കും മുമ്പ്  രണ്ടോ മൂന്നോ ഗ്ലാസ് ചെറുചൂടുവെള്ളം നാരങ്ങ ചേര്‍ത്തോ അല്ലാതെയോ  കുടിക്കുന്നതാണ് മാനുഷി ചില്ലറുടെ ശീലം. ഇതാണ് തന്റെ ആകാര വടിവിന്റെ ആദ്യ രഹസ്യമായി മാനുഷി പറയുന്നത്.

2. നോ ഷുഗർ

പഞ്ചസാരയില്ലാതെ ഭക്ഷണം കഴിക്കുന്നതാണ് സൗന്ദര്യരഹസ്യത്തിലെ മറ്റൊന്ന്. പ്രഭാത ഭക്ഷണം ഹെൽത്തിയായി കഴിക്കണമെന്നാണ് മാനുഷി പറയുന്നത്. ഭക്ഷണകാര്യത്തില്‍ എത്രയൊക്കെ നിര്‍ദ്ദേശങ്ങള്‍ കിട്ടിയാലും പലര്‍ക്കും പിന്തുടരാന്‍ ബുദ്ധിമുട്ടാണ്.  എത്ര ബിസി ആണെങ്കിലും കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നത് പ്രധാനമാണ്. മാനുഷി ചില്ലര്‍ പ്രഭാതഭക്ഷണം ഒഴിവാക്കാറേയില്ല. എല്ലാ ഇടവേളകളിലും കൊഴുപ്പും പഞ്ചസാരയും ഇല്ലാത്ത ഭക്ഷണം കഴിച്ച് വിശപ്പു വരാതെ നോക്കുകയും ചെയ്യും. വിശന്നിരുന്ന് ഭക്ഷണം കഴിക്കുന്നത് വണ്ണം വയ്ക്കാൻ കാരണമാകുമെന്നാണ് മാനുഷി പറയുന്നത്. 

manushi3



3. വ്യായാമം

 വ്യായാമവും യോഗയും സ്ഥിരമാക്കുക. എത്ര തിരക്കുകളുണ്ടെങ്കിലും വ്യായാമം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നയാളാണ് മാനുഷി ചില്ലര്‍. ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് നാല് നേരമെങ്കിലും വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താറുണ്ടെന്നാണ് മാനുഷി പറയുന്നത്.  ഇഷ്ടനൃത്തമായ കുച്ചിപ്പുഡിയും മാനുഷി പരിശീലിക്കുന്നു. ശരീരത്തിലെ അനാവശ്യകലോറികൾ കരിച്ചു കളയുന്നതോടൊപ്പം മനസ്സിന് ഉന്മേഷം നൽകാനും നൃത്തത്തിന് കഴിവുണ്ട്.

manushi1