Monday 13 August 2018 04:45 PM IST : By സ്വന്തം ലേഖകൻ

പൂർണ ഗർഭിണി ആണെങ്കിലെന്താ, റാമ്പിൽ ചുവടുവച്ചു കൂടേ? മയാ റൂത് ലീ ആള് പുപ്പൂലി

pregnant_model

സൈസ് സീറോ പെൺകുട്ടികൾ അരങ്ങുവാഴുന്ന റാമ്പിൽ അപ്രതീക്ഷിതമായി നിറവയറുമായി ഒരു ഗർഭിണി കടന്നു വന്നാലോ? വഴിതെറ്റി വന്നതാകും എന്നു കരുതാൻ വരട്ടെ. ന്യൂയോര്‍ക് ഫാഷന്‍ വീക്കില്‍ ഗർഭിണിയായ മോഡൽ മയാ റുത് ലീ ചുവടുവച്ചത് വിപ്ലവാത്മകമായിട്ടായിരുന്നു.

നിറവയർ കാട്ടുന്ന തരത്തിൽ ഭാഗികമായി തുറന്നിട്ട കാര്‍ഡിഗാന്‍ അണിഞ്ഞായിരുന്നു മയയുടെ കടന്നുവരവ്. ഡിസൈനര്‍മാരായ മൈക്ക് എക്‌ഹൊസിനും സൂ ലാറ്റയ്ക്കും വേണ്ടിയാണ് എട്ട് മാസം ഗര്‍ഭിണിയായ മയ റാംപിലെത്തിയത്. വോഗ് റണ്‍വേയുടെ നിക്കോള്‍ ഫിലിപ്‌സ് മയയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ലോകം മയയെ അറിഞ്ഞത്.
 
തന്നെ ഇത്തരത്തില്‍ അവതരിപ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മയ പ്രതികരിച്ചു. ചിത്രം കണ്ട നിരവധി പേര്‍ മയയുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ റാംപിലെത്തിയതിനെ വിമര്‍ശിച്ചവരും കുറവല്ല. ഇരുപത്തിയൊന്ന് വര്‍ഷമായി ഫാഷന്‍ ഷോകളുടെ ഭാഗമായിട്ടും തനിക്ക് ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാവുന്നതെന്നാണ് ഫെല്‍പ്‌സ് പറഞ്ഞത്. ഗര്‍ഭിണിയായ മോഡല്‍ റാംപിലെത്തുന്നത് ഫെല്‍പ്‌സ് മുമ്പ് കണ്ടിട്ടേയില്ല.