Tuesday 13 November 2018 02:27 PM IST : By സ്വന്തം ലേഖകൻ

അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ, വിഷമിക്കേണ്ട! 25 വയസുകാരൻ മകന്റെ സംസ്കാരത്തിന് അമ്മയുടെ പ്രസംഗം ചർച്ചയാകുന്നു

son_died_video

ജനനവും മരണവുമെല്ലാം ദൈവഹിതമെന്നതാണ് വിശ്വാസികളുടെ മതം, മനുഷ്യർക്ക് തടയാനാകാത്തതും പ്രവചിക്കാനാകാത്തതുമാണ് മരണമെന്നത് പ്രപഞ്ചസത്യവും. പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള മരണത്തിൽ വിതുമ്പി പോകാത്ത, പതറിപ്പോകാത്ത പ്രിയപ്പെട്ടവരുണ്ടാകില്ല. പക്ഷെ മകന്റെ വിയോഗം പോലും ദൈവഹിതമെന്ന് പറയുന്ന അമ്മയുടെ വിഡിയോ ചർച്ചയാകുകയാണ്. 25 വയസ്സുള്ള സ്വന്തം മകന്റെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോഴാണ് ഈ അമ്മയുടെ വിടവാങ്ങൽ പ്രസംഗം. അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ, വിഷമിക്കേണ്ട! മറിയാമ്മ ജേക്കബ് എന്ന അധ്യാപികയുടെ പ്രസംഗമാണ് ഫെയ്സ്ബുക്കിൽ ചർച്ചയാകുന്നത്.

കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 12.30ന് ചെങ്ങന്നൂരിൽ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഉണ്ടായ അപകടത്തിലാണ് ഇവരുടെ മകൻ വിനു കുര്യൻ ജേക്കബ് മരിച്ചത്. കശ്മീരിലെ ലെ മുതല്‍ കന്യാകുമാരി വരെ അനുജനും സുഹൃത്തുമായി 52 മണിക്കൂര്‍58 മിനിട്ട് കൊണ്ട് കാര്‍ ഓടിച്ചെത്തി വിനുകുര്യന്‍ ജേക്കബ്‌ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌ നേടിയരുന്നു.

സുഹൃത്തിന്റെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങവെയാണ് ചെങ്ങന്നൂരില്‍ – തിരുവല്ലാ ദിശയിൽ സഞ്ചരിച്ച വിനുവിന്റെ ബൈക്ക് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. പോലീസെത്തി ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുറ്റൂരില്‍ വ്യാപാരിയാണ് പിതാവ് ജേക്കബ്‌ കുര്യന്‍. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ്‌ ഏറ്റുമാനൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍ ആണ്. ഇളയ സഹോദരന്‍ ക്രിസ് ജേക്കബ്‌ തിരുവല്ല മാര്‍ത്തോമ സ്കൂള്‍ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി.