Friday 17 August 2018 12:04 PM IST : By സ്വന്തം ലേഖകൻ

ഈ അമ്മ പോറ്റുന്നത് കടുവത്തോലിട്ട പന്നിക്കുഞ്ഞുങ്ങളെ! ഈ കഥ പറയും, മൃഗങ്ങൾക്കുമുണ്ട് മനുഷ്യത്വം

piglets1

മാസം തികയും മുൻപേ അവൾ പ്രസവിച്ചു. പൂ പോലുള്ള ഒന്നു രണ്ടു കടുവക്കുഞ്ഞുങ്ങൾ. നക്കിയും തുടച്ചു ആ അമ്മ കൺമണികളോടുള്ള സ്നേഹം പങ്കുവച്ചു. പക്ഷേ അവളുടെ സന്തോഷത്തിന് ആയുസ്സ് മണിക്കൂറുകൾ മാത്രമായിരുന്നു. കുഞ്ഞുങ്ങൾ അഞ്ചും ആ അമ്മയെ തനിച്ചാക്കി മരണത്തിനു കീഴടങ്ങി. ഇതോടെ ആ പെൺകടുവ ഇതോടെ വിഷാദ രോഗിയായി. സദാസമയവും കണ്ണീർ വാർത്ത് അങ്ങനെ കിടക്കും. ഭക്ഷണം പോലും കഴിക്കാൻ താൽപ്പര്യമില്ലാതെയായി. ദിവസങ്ങൾക്കുള്ളിൽ അവൾ ഒരു രോഗിയായി മാറി.

piglets3

തായ്‌‌ലൻഡിലെ ഒരു മൃഗശാലയിലാണ് കരളലിയിക്കുന്ന ഈ സംഭവം നടന്നത്. ചുറുചുറുക്കോടെ അതിഥികളെ സ്വീകരിച്ചിരുന്ന തങ്ങളുടെ ഏറ്റവും വലിയ ആകർഷണമായിരുന്ന ആ പെൺകടുവയുടെ അവസ്ഥയിൽ മനംനൊന്ത് മൃഗശാലാ നടത്തിപ്പുകാർ പരിഹാരം കണ്ടെത്തി. പന്നിക്കുഞ്ഞുങ്ങളെ കടുവയുടെ തോൽ ധരിപ്പിച്ച് ആ അമ്മയ്ക്ക് സമ്മാനിച്ചു. അത്ഭുമെന്നു പറയട്ടെ. ആ അമ്മ മനസ് അതു സ്വീകരിച്ചു. തന്റേതല്ലെന്ന് മനസിലായിട്ടും അവൾ ആ കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തി. കുഞ്ഞുങ്ങള്‍ക്ക് കടുവ പാലൂട്ടുന്ന ചിത്രം മൃഗശാല അധികൃതർ തന്നെയാണ് പുറത്തു വിട്ടത്.

piglets2

മൃഗശാല ഏതെന്ന് തുടക്കത്തിൽ വിവരം ഉണ്ടായിരുന്നില്ല. തുടർന്ന് അമേരിക്കയിലെ ഒരു മൃഗസംരക്ഷണ സംഘടന നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയത്. എന്നാൽ മറ്റൊരു വിവരം കൂടി ഇവർക്ക് ലഭിച്ചു. അനധികൃതമായാണ് മൃഗശാല നടത്തുന്നത്. ചൈനയിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇവർ കടുവകളെ വളർത്തുന്നത്. ചൈനയിൽ മരുന്നുൽപ്പാദനത്തിന് കടുവകളെ ധാരാളമായി ഉപയോഗിക്കാറുണ്ട്. കടുവകളെ കൂടാതെ ആനകളും മുതലകളുമാണ് ഈ മൃഗശാലയിലുള്ള മറ്റു ജീവികൾ.