Monday 13 August 2018 04:41 PM IST : By സ്വന്തം ലേഖകൻ

രക്ത സമ്മര്‍ദവും പ്രമേഹവും കൂടുതല്‍; നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത് മാറ്റി

nadirsha

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തിയ സംവിധായകൻ നാദിർഷായെ പൊലീസിന് ചോദ്യം ചെയ്യാനായില്ല. നാദിർഷായുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ചോദ്യം ചെയ്യുന്നത് ഒഴിവാക്കി. ഡോക്ടർമാരെത്തി നാദിർഷായെ പരിശോധിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം രാവിലെ ഒൻപതരയോടെയാണ് നാദിർഷാ പൊലീസ് ക്ലബിൽ എത്തിയത്. ആരോഗ്യനില മെച്ചപ്പെടുമ്പോൾ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

രാവിലെ ചോദ്യം ചെയ്യലിനു മുൻപുതന്നെ നാദിർഷായുടെ രക്തസമ്മർദ്ദവും പ്രമേഹവും കൂടിയ അളവിലായിരുന്നു. തുടർന്നു വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചോദ്യംചെയ്യൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ആലുവ റൂറൽ എസ്പി എ.വി.ജോർജ് പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും എസ്പി മാധ്യമങ്ങളോടു വിശദീകരിച്ചു. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദിർഷാ ഞായറാഴ്ചയാണു ഡിസ്ചാർജ് ആയത്.

കൂടുതല്‍ വായനയ്ക്ക്