Friday 17 August 2018 03:51 PM IST : By സ്വന്തം ലേഖകൻ

വഴിതെറ്റി വടകരയിലെത്തിയ നോർത്ത് ഇന്ത്യൻ യുവതിക്ക് തുണയായി പൊലീസ്

kozhikode-way.jpg.image.784.410 ഭാരതി (തലയിൽ സാരി ചുറ്റിയ സ്ത്രീ) പൊലീസ് ഉദ്യോഗസ്ഥർക്കും ഭർത്താവിനും ഒപ്പം.

വഴിതെറ്റി കുറ്റ്യാടി ടൗണിൽ എത്തിയ യുവതിക്ക് പൊലീസ് തുണയായി. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിൽ ബന്ധുക്കളെ കണ്ടെത്തി യുവതിയെ തിരിച്ചേൽപ്പിച്ചു. മധ്യപ്രദേശിലെ ജാബുവ ജില്ലക്കാരിയായ ഭാരതി (24) ആണ് ഒരാഴ്ച മുൻപ് വഴിതെറ്റി കുറ്റ്യാടിയിൽ എത്തിയത്.

സൂറത്തിൽനിന്നു മധ്യപ്രദേശിലേക്കുള്ള യാത്രക്കിടെ ട്രെയിൻ മാറിക്കയറി വടകര റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് കുറ്റ്യാടിയിൽ എത്തിയ യുവതിയെ എസ്ഐ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഷോർട്ട് സ്‌റ്റേ ഹോമിൽ ആക്കി. ഫോൺ നമ്പറോ മേൽവിലാസമോ അറിയാത്ത യുവതിയിൽനിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വഷണത്തിനൊടുവിൽ നാട്ടുകൂട്ടത്തെ വിവരമറിയിക്കുകയും ഇന്നലെ ഭർത്താവ് രാഗേഷും കുടുംബാംഗങ്ങളും എത്തി കൊണ്ടുപോകുകയും ചെയ്തു.

കൂടുതൽ വായനയ്ക്ക്