Friday 27 July 2018 11:46 AM IST : By സ്വന്തം ലേഖകൻ

ഓണത്തിനു വീടുപൂട്ടി പോകേണ്ടിവരുമോ നിങ്ങൾക്ക്? എങ്കിലിതാ പൊലീസ് സംഘം കാവലിനെത്തും, അറിയേണ്ട കാര്യങ്ങൾ

door

ഓണത്തിനു വീടുംപൂട്ടി ആഘോഷിക്കാൻ പോകുന്നവർ പൊലീസിൽ വിവരമറിയിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ്. അത്തരം വീടുകൾ കേന്ദ്രീകരിച്ചു പ്രത്യേക പട്രോളിങും പരിശോധനകളും നടത്തും. ഷാഡോ പൊലീസ് സംഘവും തുണയ്ക്ക് എത്തും.

വീട് പൂട്ടി പോകുന്നവർക്കുള്ള പൊലീസ് നിർദേശങ്ങൾ ഇതാ:

∙ വീട്പൂട്ടി പോകുന്നവർ ദിനപത്രം വീടിന്റെ പുറത്തുനിന്നും മാറ്റാൻ നടപടി സ്വീകരിക്കണം. മോഷ്ടാക്കൾക്കു വീട്ടിൽ ആളില്ലെന്നു മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് പുറത്തു ദിനപത്രം കിടക്കുന്നത്.

∙ അയൽവാസികളെ ഉറപ്പായും വിവരമറിയിക്കുക. അത്യാവശ്യഘട്ടങ്ങളിൽ വിളിക്കാനായി മൊബൈൽ നമ്പരും നൽകുക.

∙ വിലപിടിച്ച ആഭരണങ്ങൾ, പണം തുടങ്ങിയവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക.

∙ സിസിടിവി ക്യാമറകൾ ഘടിപ്പിച്ച വീടുകളിൽ ഉള്ളവർ പുറത്തു പോകുമ്പോൾ ഒരിക്കലും അത് ഓഫ് ചെയ്തിട്ട് പോകരുത്. കള്ളൻമാരോ സാമൂഹികവിരുദ്ധരോ അതിക്രമിച്ചു കയറിയാൽ കണ്ടെത്താൻ ക്യാമറ സഹായിക്കും.

വീട് പൂട്ടി പോകുന്നവർ പൊലീസിനെ അറിയിച്ചാൽ ലഭിക്കുന്ന സേവനങ്ങൾ ഇതാ:

∙ പൊലീസ് സ്റ്റേഷനിൽ അറിയിപ്പു നൽകുന്നവരുടെ വീടുകളിൽ പ്രത്യേക റോന്ത് ചുറ്റൽ ഉണ്ടാകും.

∙ ഇതിനായി സിഐ, എസ്ഐ, ജനമൈത്രീ ബീറ്റ് ഓഫിസർമാർ, മറ്റ് പട്രോളിങ് ഉദ്യോഗസ്ഥർ എന്നിവരുടെ സംഘങ്ങൾ എത്തും.

∙ ഷാഡോ പൊലീസും ദിവസേന വീടും പരിസരവും നിരീക്ഷിക്കും.

കൂടുതൽ വാർത്തകൾ