Friday 09 November 2018 04:28 PM IST : By സ്വന്തം ലേഖകൻ

ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു! കുട്ടികളെ ശബരിമലയിലേക്ക് നടത്തി കൊണ്ടുപോകുന്നതിനെ വിമർശിച്ച്

pp_divya

ശബരിമല തീർഥാടനത്തിന് കുട്ടികളെ നടത്തി കൊണ്ടുപോകുന്നതിനെതിരേ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിപി ദിവ്യയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ശബരിമലക്ക് കാല്‍നട യാത്ര പോകുന്ന കുട്ടികളെക്കുറിച്ചാണ് ദിവ്യയുടെ പോസ്റ്റ്. എന്ത് വിശ്വാസത്തിന്റെ പേരിലായാലും ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു എന്നു തുടങ്ങുന്ന പോസ്റ്റ് ആരു ചെയ്ത പാപം തീർക്കാനാണിതെന്ന ചോദ്യം ഉന്നയിച്ചാണ് അവസാനിപ്പിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബാലപീഡനത്തിന് കേസെടുക്കണം എന്ന് ചിലര്‍ അഭിപ്രായപ്പെടുമ്ബോള്‍ വിശ്വാസത്തെ അതിന്റെ വഴിക്ക് വിടൂ എന്ന് മറ്റു ചിലര്‍.

പി പി ദിവ്യയിട്ട പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

'എന്ത് വിശ്വാസത്തിന്റെ പേരിലായാലും ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസര്‍ഗോഡു നിന്നും കാല്‍നടയായി അച്ഛനോടൊപ്പം രണ്ട് കുരുന്നുകള്‍ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്നപാദരായി ഈ കുഞ്ഞുങ്ങള്‍ താണ്ടാനുള്ളത് 400 കിലോമീറ്റര്‍. ആരു ചെയ്ത പാപം തീര്‍ക്കാനാണാവോ' എന്നാണ് ദിവ്യ ചോദിക്കുന്നത്.