Monday 16 October 2017 11:49 AM IST

ദിലീപ് എന്നോടു ചോദിച്ചു,‘അറം പറ്റിയ സ്ക്രിപ്റ്റ് പോലെ ആവുമോ ഭായ്....’രാമലീലയെക്കുറിച്ച് തുറന്ന് പറഞ്ഞ് സച്ചി

Vijeesh Gopinath

Senior Sub Editor

sachi ഫോട്ടോ: ശ്യാം ബാബു

ചില ഒാൺലൈൻ മാധ്യമങ്ങൾ ദിലീപ് കസ്റ്റഡിയിൽ, പൊലീസ് ചോദ്യം ചെയ്യുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്ന സമയം. അപ്പോൾ രാമലീലയുടെ ഡബ്ബിങ് ജോലികൾ തീർക്കുകയായിരുന്നു ഞങ്ങൾ. തന്നെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകള്‍ മൊബൈലിൽ കാണിച്ച് ദിലീപ് എന്നോടു തമാശയായി ചോദിച്ചു, ‘അറം പറ്റിയ സ്ക്രിപ്റ്റ് പോലെ ആവുമോ ഭായ്....’ വിവാദങ്ങൾക്കിടയിലും പുറത്തിറങ്ങിയ ദിലീപ് ചിത്രം രാമലീലയെക്കുറിച്ചു തിരക്കഥാകൃത്ത് സച്ചി വനിതയുമായി മനസ്സുതുറക്കുന്നു.

‘സത്യത്തിൽ രാമലീല എന്നോ സംഭവിക്കേണ്ട സിനിമയായിരുന്നു. ആറു വർഷം മുമ്പാണ് ഈ സിനിമയുടെ സംവിധായകൻ അരുൺ എന്നെ കാണാന്‍ വരുന്നത്. ‘ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ചേട്ടന്റെ സ്ക്രിപ്റ്റ് വേണം’ അതായിരുന്നു ആവശ്യം. പൂർത്തിയാക്കാൻ രണ്ടോ മൂന്നോ തിരക്കഥകൾ, അതു കഴിഞ്ഞ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ... ഇതൊ ക്കെ കഴിഞ്ഞേ ആലോചിക്കാനാകൂ. അതുകൊണ്ട് ആദ്യ സ്ക്രിപ്റ്റ് മറ്റാരുടെയെങ്കിലും എടുക്കാൻ അരുണിനെ നിർബ ന്ധിച്ചു. പക്ഷേ, സിനിമ സംവിധാനം ചെയ്യുന്നെങ്കിൽ അതെ ന്റെ തിരക്കഥ വച്ചായിരിക്കും എന്ന് അരുണിനു നിർബന്ധം.

ദിലീപിനു വേണ്ടി ഞാൻ അതുവരെ സിനിമ ചെയ്തിട്ടില്ല. ടിപ്പിക്കൽ ദിലീപ് കോമഡി പടം എനിക്കു വഴങ്ങില്ല എന്നും തോന്നി. ‘റൺ ബേബി റൺ’ കഴിഞ്ഞു നിൽക്കുന്ന സമയം. ഒരിക്കൽ ദിലീപ് പറഞ്ഞു ‘ഞാൻ ചെയ്തു വരുന്ന പോലുള്ള പടം അല്ല, ഭായീടെ ടൈപ്പ് സിനിമ എനിക്കു വേണ്ടി എഴുതണം.’ അപ്പോൾ മുതലാണ് ‘രാമലീല’ ആലോചിച്ചു തുടങ്ങുന്നത്. പക്ഷേ, സിനിമ പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയി. ‘സായിബാബ’ എന്ന സിനിമയുടെ തിരക്കിലേക്ക് ദിലീപും ‘അനാർക്കലി’യിലേക്ക് ഞാനും പോയി. അരുൺ അപ്പോഴും ആദ്യ സിനിമയ്ക്കായി കാത്തിരുന്നു. തിരക്കഥാകൃത്ത് സച്ചിയുടെ വാക്കുകൾ.

രാമലീല’ ദിലീപിന്റെ ജീവിതവുമായി എങ്ങനെ ചേർന്നു നിന്നു? തിരക്കഥാകൃത്ത് സച്ചി പറയുന്നു അഭിമുഖത്തിന്റെ പൂർണഭാഗം ഈ ലക്കം വനിതയിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ