Friday 27 July 2018 12:16 PM IST : By സ്വന്തം ലേഖകൻ

1500 രൂപയുടെ ജിയോ 4ജി ഫോൺ; ബുക്കിങ് ഇന്ന് അഞ്ച് മണി മുതൽ

jio

എല്ലാവരും കാത്തിരിക്കുന്ന 1500 രൂപയുടെ 4ജി ഫോണിനുള്ള ബുക്കിങ് റിലയൻസ് ജിയോ ഇന്നു തുടങ്ങുന്നു. വൈകിട്ട് അഞ്ചു മുതൽ ജിയോ 4 ജി ഫോൺ ബുക്കിങ് ‘ജിയോ. കോം’ എന്ന വെബ്സൈറ്റിൽ ആരംഭിക്കും. മാത്രമല്ല എല്ലാ ജില്ലകളിലെയും ജിയോ റീട്ടെയിൽ വ്യാപാര കേന്ദ്രങ്ങളിലോ 500 രൂപ നൽകി അംഗീകൃത മൊബൈൽ ഷോപ്പുകളിലോ ബുക്കിങ് നടത്താം. ബുക്ക് ചെയ്യുന്നവർക്ക് ക്രമത്തിലാകും ഫോൺ കിട്ടുക.

1500 രൂപയുടെ ബാക്കി 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി. ഫോൺ 36 മാസത്തിനുശേഷം തിരികെ നൽകിയാൽ ഈ 1500 രൂപയും തിരിച്ചുനൽകുമെന്ന് ജിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷം ഫോണുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുമെന്നാണു ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ വോയ്സ് കോൾ, കുറഞ്ഞ നിരക്കിൽ ഡേറ്റ എന്നിവയാണ് ഫോണിനൊപ്പം ജിയോ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.

സൗജന്യമായി 4ജി ഫോണ്‍ പുറത്തിറക്കി റിലയന്‍സ് ജിയോ; മുടക്കുന്ന 1500 രൂപ ഉപഭോക്താവിന് തന്നെ തിരികെ കിട്ടും