Friday 27 July 2018 12:15 PM IST : By സ്വന്തം ലേഖകൻ

താരൻ മാറാനുള്ള ട്രീറ്റ്മെന്റ് വീട്ടിൽ തന്നെ; സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സബിതയുടെ ടിപ്സ്, വിഡിയോ

dandruff

പല ബ്രാൻഡുകളുടെയും ഷാംപു മാറി മാറി ഉപയോഗിച്ചിട്ടും യാതൊരു പ്രയോജനവുമില്ല. ഉപയോഗിക്കാൻ ഒരു ഹെയർ ഓയിലും ബാക്കിയില്ല, എന്നിട്ടും തലയിലെ താരൻ അതേപടിയുണ്ട്. എത്ര മോഡേൺ ആണെങ്കിലും ഇതാണ് എല്ലാവരുടെയും പരാതി. കാരണം, അത്രമാത്രം മുടിയെ സ്നേഹിക്കുന്നവരാണ് നമ്മൾ. മുടി കൊഴിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണു താരൻ. താരൻ അകറ്റാതെ മുടി എത്രയൊക്കെ സംരക്ഷിച്ചാലും യാതൊരു ഫലവുമുണ്ടാകില്ല. ഇതാ താരൻ പോകാനുള്ള മാർഗങ്ങൾ നിർദേശിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സബിത സാവരിയ.

താരനുണ്ടാകാനുള്ള പ്രധാന കാരണം തലയോട്ടിയിൽ അഴുക്കുകൾ അടിഞ്ഞുകൂടുന്നതാണ്. മുടി വരളുന്നത് ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം മുടി കഴുകുന്നതാണു നല്ലതെങ്കിലും വിയർപ്പും മറ്റും കൂടുതലുള്ള കാലാവസ്ഥയിൽ കഴിയുമെങ്കിൽ ദിവസവും നിർബന്ധമായും മുടി കഴുകണം.

റെഗുലർ ഷാംപൂ ഉപയോഗിക്കുന്നതാണ് ഇതിന് നല്ലത്. ശിരോ ചർമ്മത്തിലും മുടിയിലും എണ്ണ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അഞ്ചോ പത്തോ മിനിറ്റു വട്ടത്തിൽ മസാജ് ചെയ്യണം. അഗ്രം കൂർത്തതല്ലാത്ത ചീർപ്പുപയോഗിച്ച് നന്നായി ചീകുകയുമാവാം. ഈ രീതി തുടരുന്നതിലൂടെ രക്തചംക്രമണം വർധിക്കുന്നതിനൊപ്പം മൃതകോശങ്ങൾ പൊഴിഞ്ഞുപോവുകയും ചെയ്യും. ശേഷം ഷാംപൂ വെള്ളത്തിൽ മിശ്രിതമാക്കി മുടി കഴുകണം. ആഴ്ച്ചയിൽ മൂന്നുതവണ എങ്കിലും ഇങ്ങനെ ചെയ്യണം.

താരൻ മാറാൻ അടുക്കളയിൽ തന്നെ പരിഹാരമുണ്ട. ചുവന്നുള്ളിയോ സവാളയോ എടുത്ത് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചു കുഴമ്പ് രൂപമാക്കുക. ഈ മിശ്രിതം ഒരു തുണിയിലേക്കാക്കിപിഴിഞ്ഞ് നീരുമാത്രമെടുത്ത് അതു തലയിലേക്ക് പുരട്ടി കുറച്ചു നേരം വയ്ക്കണം. സൾഫർ കണ്ടന്റ് ധാരളമുള്ള ഉള്ളി താരനെ കളയുന്നതിനൊപ്പം മുടി വളർച്ചയെ പരിപോഷിപ്പിക്കുന്നു. മാത്രമല്ല പുതിനയില ചേർന്ന മറ്റൊരു സൂപ്പർ മിശ്രിതം കൂടെ ഇതിനുണ്ട്. വിഡിയോ കാണാം.