Friday 05 October 2018 05:16 PM IST : By സ്വന്തം ലേഖകൻ

ബ്ലഡ് പ്ലഷർ കൂടുതലാണോ, സ്ട്രോക്കോ വെരിക്കോസ് വെയ്നോ ഉണ്ടോ? ഈ കാര്യങ്ങൾ ശീലമാക്കൂ

wellness1

പ്രായഭേദമന്യേയാണ് ഇന്ന് വെരിക്കോസ് വെയ്നും സ്ട്രോക്കും ബ്ലഡ് പ്രഷറുമെല്ലാം പിടിപെടുന്നത്. ഇരുന്നു ജോലി ചെയ്യുകയും ഒരുപാട് സമയം സ്ട്രെസ്ഡ് ആകുകയുമൊക്കെ ചെയ്യുന്നത് ഈ രോഗങ്ങളിലേക്ക് നിങ്ങളെ നയിക്കും. എന്തിന് പറയുന്നു ഇടയ്ക്ക് കാൽപാദങ്ങളിൽ തണുപ്പ് അരിച്ചു കയറാറില്ലേ? ഹൃദയമിടിപ്പു കൂടുന്നതു പോലെ തോന്നാറില്ലേ. വിട്ടു മാറാത്ത കൈകാൽ കഴപ്പ്, തലവേദന എന്നിവ വരാറില്ലേ ഇതെല്ലാം ജീവിത ശൈലി നമുക്ക് അറിഞ്ഞോ അറിയാതെയോ തരുന്ന അസുഖങ്ങളുടെ സൂചനയാണ്. മികച്ച രക്തയോട്ടത്തിനായി ജിമ്മിൽ പോകുകയും വ്യായാമങ്ങളിലേർപ്പെടുകയുമൊക്കെയാകാം. എന്നാലും ഇതാ ഈ ഏഴു കാര്യങ്ങൾ എളുപ്പത്തിൽ ആർക്കും ശീലമാക്കാം. എന്നിട്ടു പറയൂ ടെൻഷനില്ല, ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’എന്ന്.

ഫോളിക്’ ഹോളിക്

ഫോളിക് ആസിഡ് ധാരാളമടങ്ങിയ പച്ചക്കറികളാണ്ബ്രോക്കോളി, കാരറ്റ് തുടങ്ങിയവ. ചീര, ബീൻസ്, കോളിഫ്ലവർ, കോൺ എന്നിവയും കാരറ്റ് ജ്യൂസും ശീലമാക്കാം.

പെറ്റ്സ്’ നോ സ്ട്രെസ്

wellness2

വീട്ടിൽ ഏതെങ്കിലും വളർത്തു മൃഗമുള്ളത് വളരെ നല്ലതാണ്. ശുചിയായ ചുറ്റുപാടിൽ വളർത്തു മൃഗത്തെ പരിപാലിക്കാം. അതുപോലെ തന്നെ അവയുമായി വൈകുന്നേരങ്ങളിലോ രാവിലെയോ നടക്കാനുമിറങ്ങാം. മാനസിക, ശാരീരക ഉല്ലാസങ്ങൾ താനേ വരുമെന്നും ഹൃദ്രോഗം പടികടക്കുമെന്നും പഠനങ്ങൾ.

ബിയർ’ നോ ഡിയർ

wellness3

ലഹരി പദാർത്ഥങ്ങളുപയോഗിക്കാതെ ബിയർ ശീലമാക്കാമെന്നു കരുതേണ്ട. അതും നിങ്ങളെ രോഗിയാക്കുമത്രെ. വൈൻ ആണ് ആരോഗ്യത്തിനു നല്ലത്. പ്രമേഹം പോലുള്ള രോഗമില്ലാത്തവർക്ക് ദിവസം ഒരു ഔൺസു വീതം വൈൻ ആകാം. സ്ട്രെസ് അകറ്റാം, ഇവയിലെ ആന്റി ഓക്സിഡന്റുകൾ നിങ്ങളുടെ ശരീരത്തിനു നല്ലതാണ്.

ഈറ്റ് ‘റെഡ്’

wellness7

ചുവന്ന മുളക്, വെളുത്തുള്ളി ഇഞ്ചി തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളിലൂടെയുള്ള എരിവ് ആരോഗ്യത്തിനു നല്ലതാണ്. ബ്ലഡ് പ്രഷർ കുറയ്ക്കാനായി നല്ലതാണെന്ന് ഡോക്ടർമാരും നിർദേശിക്കുന്നു. കൃത്രിമമായ മസാലകൾ ഒഴിവാക്കണം. ശരീരം തണുത്തിരിക്കുന്നവർക്ക് ആരോഗ്യം പൊതുവെ കുറവായിരിക്കും. രക്തയോട്ടം ഇവരിൽ കുറവായിരിക്കുമത്രെ. അതിനാൽ തന്നെ ഈ ഭക്ഷണ പദാർത്ഥങ്ങൾ രക്തചംക്രമണം വർധിപ്പിക്കും.

ഡ്രസ്’ വെൽ

wellness4

ഭക്ഷണം പോലെ തന്നെ വസ്ത്രധാരണത്തിനും നിങ്ങളുടെ ശരീരവും ആരോഗ്യസ്ഥിതിയുമായി ബന്ധമുണ്ട്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതെ അയഞ്ഞ കംഫർട്ട് വസ്ത്രങ്ങൾ ധരിക്കാം. ഇവയ്ക്ക് വായു സഞ്ചാരം ആവശ്യവുമാണ്.

മസാജ്’ മെസേജ്

wellness6

മസാജ് ചെയ്യുമ്പോൾ പ്രഷർ പോയിന്റുകൾ റിലീസ് ചെയ്ത് റിലാക്സ് ചെയ്യാനുള്ള വിവരം ഞരമ്പുകൾ തലച്ചോറിനെ അറിയിക്കും. അത് നിങ്ങളുടെ രക്തചംക്രമണത്തെ മികച്ചതാക്കുകയും ശരീരത്തിനും മനസ്സിനും ശാന്തി നൽകുകയും ചെയ്യും. പെരിഫറൽ വാസ്കുലാർ ഫങ്ഷന് മസാജ് ഏറെ നല്ലതാണ്.

ഹീൽസ്’ അപ്

wellness5

രക്തയോട്ടം കൂട്ടുന്നതിന് ഒരു മന്ത്രമാണ് ‘ഹീൽസ്’ അപ്’. ഉയർന്ന് ഹീൽ ചെരുപ്പല്ല കാലുകൾ ഉയർത്തി വയ്ക്കുക എന്നതാണിത്. ഏറെ നേരം ഇരിക്കുമ്പോൾ, കിടക്കുമ്പോൾ കാലുകൾ ഉയർത്തി വയ്ക്കാം. ഇത് രക്തയോട്ടം വർധിപ്പിക്കും. ഏറെ നേരം ഇരുന്നാൽ ഇടയ്ക്ക് 20 പ്രാവശ്യമെങ്കിലും കാലുകൾ കുറച്ചുയർത്തി ചുറ്റിക്കണം.