Thursday 13 September 2018 05:21 PM IST : By സ്വന്തം ലേഖകൻ

സ്റ്റോൺ തെറപ്പിയിലൂടെ ആരോഗ്യവും സൗന്ദര്യവും യുവത്വവും വീണ്ടെടുക്കാം; ഇതാ അറിയേണ്ടതെല്ലാം

stone_therapy

വെളുത്തു തുടുത്ത മുഖം, മിനുസമാർന്ന ചർമം. ഇതൊക്കെയാണു സൗന്ദര്യമെന്നാണ് പലരുടേയും വിചാരം. മുഖം വെളുപ്പിക്കാനായി എത്ര പണം ഒഴുക്കാനും നമ്മൾ തയാറാണ്. 'ഹെന്റമ്മേ , ഫേഷ്യലും ബ്യൂട്ടി ക്രീമും കൊണ്ടു മടുത്തു ' എന്നാണോ ചിന്തിക്കുന്നത്. എങ്കിലിതാ പുതിയ സ്റ്റോൺ മസാജ് വന്നു കഴിഞ്ഞു. പ്രകൃതിക്കിണങ്ങുന്ന രീതിയിൽ സൗന്ദര്യം കൂട്ടാം. ആശ്വാസത്തോടെ പറയാം, 'കെമിക്കലല്ലാത്തോണ്ട് ഒരു റിലാക്സേഷനുണ്ട് '.

എന്താണ് സ്റ്റോൺ തെറപ്പി?

സ്റ്റോൺ തെറപ്പിയിലൂടെ ആരോഗ്യവും സൗന്ദര്യവും യുവത്വവും വീണ്ടെടുക്കാം. സ്റ്റോൺ എന്നു കേൾക്കുമ്പോൾ ഞെട്ടണ്ട‌​. വീട്ടുമുറ്റത്ത് പാകിയിരിക്കുന്ന ഉരുളൻ കല്ലുകളോ, വെണ്ണ കല്ലുകളോ അല്ല പ്രത്യേകതരം ഹീലിങ് പവറുള്ള ബസാൾട്ട് എന്ന ഇനം സ്റ്റോൺ ആണ് താരം. ബസാൾട്ട് സ്റ്റോൺ ഉപയോഗിച്ചുള്ള ഫേഷ്യൽ ചർമത്തിന്റെ നിറം വർധിപ്പിക്കുന്നു. ചുളിവുകളും കറുത്ത പാടുകളും അകറ്റി ചർമം തികച്ചും തിളക്കമുള്ളതാക്കി തീർക്കുന്നു. സ്റ്റോൺ മസാജിങ്ങിലൂടെ ശരീരത്തിന്റെയും മുഖത്തിന്റെയും രക്തചംക്രമണം കൂടുന്നു.

വീട്ടിലും ഒരു കൈ നോക്കാം

ബസാൾട്ട് സ്റ്റോൺ കൈവശമുണ്ടെങ്കിൽ വീട്ടിലും സ്റ്റോൺ തെറപ്പി പരീക്ഷിക്കാം . മുഖം തണുത്ത വെള്ളത്തിൽ നന്നായി കഴുകിയശേഷം പകുതി മുറിച്ച ഓറഞ്ച് ഉപയോഗിച്ചു നന്നായി മസാജ് ചെയ്യുക. 5 മിനിറ്റ് പ്രക്രിയ തുടരുക. ചെറുചൂടു വെള്ളത്തിൽ ഇട്ടിരിക്കുന്ന ബസാൾട്ട് സ്റ്റോൺ ഉപയോഗിച്ചു നന്നായി മസാജ് ചെയ്യുക. ഓറഞ്ച് നീരിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മുഖത്തെ കറുത്ത കാര അകറ്റുന്നു.

ഒപ്പം ബസാൾട്ട് സ്റ്റോണിന്റ ഹീലിങ് പവർ കൂടി ആവുമ്പോൾ ചർമത്തിൽ സിട്രിക് ആസിഡിന്റെ പ്രവർത്തനം എളുപ്പമാകുന്നു. ആഴ്ചയിൽ 2 തവണ സ്റ്റോൺ തെറപ്പി ചെയ്യാം. പപ്പായ,നാരങ്ങ,തക്കാളി എന്നിവയുടെ നീരും ഉപയോഗിച്ചു സ്റ്റോൺ തെറപ്പി ചെയ്യാം.

കൂടുതൽ വാർത്തകൾ