Wednesday 12 September 2018 02:40 PM IST : By സ്വന്തം ലേഖകൻ

ഒരേ ഉടലിൽ ജീവിക്കുന്ന സയാമീസ് ഇരട്ടകൾ പ്രണയിച്ചതും ഒരാളെ, ഇരുവരെയും ഒരുപോലെ സ്നേഹിച്ച് കാമുകനും; കാണാം ഒരപൂർവപ്രണയകഥ

sayamees_sis

ഇവർ ഗംഗയും യമുനയും. ഒരേ ഉടലുമായി ജനിച്ചുവീണ ഇവർ ഒരേ പോലെയാണ് വളർന്നത്. ഒരേ വസ്ത്രങ്ങളും ഒരേ ഭക്ഷണവും ഒരേ ജീവിത രീതികളും. അങ്ങനെ ഒരേ ഇഷ്ടങ്ങളുമായി വളർന്നു വന്ന ഇവർ പ്രണയിച്ചതും ഒരാളെ തന്നെ. വെസ്റ്റ് ബംഗാൾ സ്വദേശികളാണ് ഇനിയുള്ള കാലം ഒരാളെ തന്നെ ഭർത്താവായി സ്നെഹിച്ച് ഒരേ ശരീരവും മനസ്സുമായി കഴിയാൻ തീരുമാനിച്ചത്. കൂലിവേല ചെയ്യുന്ന ജസിമുദ്ദീൻ എന്നയാളെയാണ് ഇരുവരും പ്രാണനായി സ്നേഹിക്കുന്നത്. ഇരുവർക്കുമിടയിൽ തന്റെ സ്നേഹത്തെക്കുറിച്ച് യാതൊരു പരാതിയോ പരിഭവമോ ഇല്ല എന്നാണ് ജസിമുദ്ദീൻ പറയുന്നത്.

സയാമീസ് ഇരട്ട സഹോദരികളായ ഇവരെ സഹായിക്കാൻ വന്ന സുഹൃത്തായിരുന്നു ജസിമുദ്ദീൻ. പിന്നീട് പിരിയാൻ കഴിയാത്ത വിധം ഇവർ മൂവരും തമ്മിൽ അടുപ്പത്തിലാകുകയായിരുന്നു. ഗംഗയ്ക്കും യമുനയ്്ക്കും രണ്ട് ഹൃദയങ്ങളും രണ്ട് കിഡ്നിയും ഒരു കരളും ആണ് ഉള്ളത്. ഇരുവർക്കുമായി രണ്ടു കാലുകളാണ് ഉള്ളത്. എന്നാൽ ഉടലിൽ വ്യത്യസ്ത മുഖങ്ങളും കൈകളും ഉണ്ട്. ഇരുവരും ചേർന്ന് നൃത്തവും മറ്റും അവതരിപ്പിക്കാറുണ്ട്. അവർക്കും വേണ്ടുന്ന പണം അവർ തന്നെ കരുതുന്നു തന്നിൽ നിന്ന് സ്നേഹമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല എന്നാണ് ജസിമുദ്ദീൻ പറയുന്നത്.

‘അവർ എന്നെ സ്നേഹത്തോടെ മിസ്റ്റർ ഇന്ത്യ എന്നാണ് വിളിക്കുന്നത്. അവർക്ക് പണമോ സമ്മാനങ്ങളോ ഒന്നും വേണ്ട, രണ്ടാൾക്കും എന്റെ സ്നേഹം മതി. അവരുടെ കാര്യങ്ങൾക്ക് സഹായിക്കാൻ ഒരാൾ ആയിരുന്നു ഞാൻ. പക്ഷെ ഇപ്പോൾ അവരുടെ എല്ലാമായി’ ജസിമുദ്ദീൻ പറയുന്നു. ഇവരുടെ അപൂർവ പ്രണയകഥയുടെ വിഡിയോ കാണാം.