Thursday 01 March 2018 05:10 PM IST : By സ്വന്തം ലേഖകൻ

കളിക്കൂ, ഭാഗ്യശാലിയാകൂ... ഒന്നര കോടിയുടെ സമ്മാനങ്ങളുമായി വിസ്മയ് വനിത ഭാഗ്യോത്സവം! മാർച്ച് ഒന്നാം ലക്കത്തില്‍ രണ്ടാമത്തെ കാർഡ്

bhayolsav

 ഒന്നര കോടിയുടെ സമ്മാനങ്ങളുമായി വിസ്മയ് വനിത ഭാഗ്യോത്സവം തുടരുന്നു. ജനുവരി ഒന്നാം ലക്കം മുതൽ ഫെബ്രുവരി രണ്ടാം ലക്കം വരെയുള്ള നാലു ലക്കങ്ങളിലേക്കുള്ള വനിത ഭാഗ്യോത്സവത്തിന്റെ ആദ്യ ഗെയിം അവസാനിച്ചു. മാർച്ച് ഒന്നാം ലക്കം മുതൽ ഏപ്രിൽ രണ്ടാം ലക്കം വരെ കളിക്കാവുന്ന രണ്ടാമത്തെ കാർഡ് മാർച്ച് ഒന്നാം ലക്കം വനിതയോടൊപ്പം നിങ്ങളുടെ കൈകളിലെത്തുകയാണ്. നിങ്ങളുടെ കോപ്പികള്‍ ഇന്നു തന്നെ സ്വന്തമാക്കൂ. ഒപ്പം ഭാഗ്യവും

വനിത ഭാഗ്യോത്സവം ഗെയിം എങ്ങനെ കളിക്കാം?

ജനുവരി ആദ്യ ലക്കം വനിതയോടൊപ്പം നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് 2018 ഏപ്രില്‍ രണ്ടാം ലക്കം വരെ കളിക്കാനുള്ള ഗെയിം കാർഡാണ്. ജനുവരി  ഒന്നാം ലക്കം മുതൽ  എല്ലാ വനിതയിലും നാലു നമ്പരുകൾ വീതം പ്രസിദ്ധീകരിക്കും. നിങ്ങളുടെ കാർഡിലെ അതതു ലക്കം ഗെയിം കോളത്തിലും ആ ലക്കം വനിതയിലും ഏതെങ്കിലും നമ്പർ ഒരുപോലെ വരികയാണെങ്കിൽ അതോടൊപ്പം പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനം നിങ്ങൾക്കുള്ളതാണ്. ഓർക്കുക, അതതു ലക്കത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനമാണ് ഓരോ തവണയും നൽകുക.

ഉദാഹരണമായി വനിത ഭാഗ്യോത്സവം ഗെയിംകാർഡിന്റെ മാതൃക താഴെ കൊടുത്തിരിക്കുന്നത് കാണുക. മാതൃകാ കാർഡിൽ  ജനുവരി ഒന്നാം ലക്കത്തോടൊപ്പമുള്ള നമ്പർ 912 ആണ്. ഇനി ജനുവരി ഒന്നാം ലക്കം വനിതയിലെ ഗെയിം കോളത്തിൽ പ്രസിദ്ധീകരിക്കുന്ന നമ്പരുകളും സമ്മാനങ്ങളുമാണ് ഒത്തു നോക്കേണ്ടത്.

എന്തെല്ലാമാണ് സമ്മാനങ്ങൾ ?

കാറുകൾ, സ്വർണനാണയങ്ങൾ, സാരികൾ, മൊബൈൽ ഫോണുകൾ, ലേഡീസ് വാച്ചുകൾ, ബെഡ് ഷീറ്റുകൾ, ചുരിദാർ മെറ്റീരിയൽ, നോൺ സ്റ്റിക് തവ, സാൻവിച്ച് ടോസ്റ്റർ, ഇലക്ട്രിക് കെറ്റിൽ, സെറാമിക് ഹോട്ട് പോട്ട്, പ്രഷർ കുക്കർ, ഫ്രൈയിങ് പാൻ, ലേഡീസ് വാച്ച്, ലേഡീസ് ബാഗ് എന്നിവയാണ് സമ്മാനങ്ങൾ. ഇതുകൂടാതെ ബംപർ സമ്മാനമായി ഒരു ഭാഗ്യശാലിക്ക് 101 പവൻ (808 ഗ്രാം ) സ്വർണവും ബംപർ നറുക്കെടുപ്പിലെ മറ്റു വിജയികൾക്ക് കാറുകളും സ്കൂട്ടറുകളും സമ്മാനമായി ലഭിക്കും.

ബംപർ നറുക്കെടുപ്പ്

സമ്മാനം ലഭിക്കാത്തവർ നിരാശപ്പെടേണ്ട. അവർക്ക് ഏപ്രിൽ രണ്ടാം ലക്കം വനിത പുറത്തിറങ്ങിയ ശേഷമുള്ള ബംപർ നറുക്കെടുപ്പിൽ പങ്കെടുത്ത് ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. ജനുവരി ഒന്നാം ലക്കം മുതൽ വനിത ഭാഗ്യോത്സവം പേജിൽ പ്രസിദ്ധീകരിക്കുന്ന മൂന്നക്ക നമ്പരുകൾ വെട്ടിയെടുത്ത് രണ്ടു ഗെയിം കാർഡുകൾക്കുമൊപ്പം പിൻചെയ്യുക. എന്നിട്ട് നിയമാവലിയിലെ നിർദേശങ്ങൾ പ്രകാരം കാർഡിന്റെ മുൻഭാഗത്ത് വിലാസം പൂർണമായി എഴുതിയ ശേഷം നിങ്ങളുടെ പേര്, ജില്ല, ഫോൺ നമ്പർ എന്നിവ കവറിന്റെ മുകളിൽ എഴുതി പോസ്റ്റൽ സ്റ്റാംപ് ഒട്ടിച്ച് വനിത ഭാഗ്യോത്സവം, സർക്കുലേഷൻ വിഭാഗം, വനിത, പി.ബി. നമ്പർ. 226, കോട്ടയം  686001 എന്ന വിലാസത്തിൽ മേയ് 15, 2018നകം അയച്ചുതരിക. അല്ലെങ്കിൽ സ്റ്റാംപ് ഒട്ടിക്കാതെ തൊട്ടടുത്തുള്ള മലയാള മനോരമ യൂണിറ്റ് ഓഫീസുകൾക്ക് മുമ്പിൽ വച്ചിട്ടുള്ള വനിത ഭാഗ്യോത്സവം ബോക്സുകളിൽ നിക്ഷേപിക്കാം.

ഗെയിമിന്റെ നിയമാവലി

1. ജനുവരി ഒന്നാം ലക്കം മുതൽ ഫെബ്രുവരി രണ്ടാം ലക്കം വരെ കളിക്കാവുന്ന ആദ്യ കാർഡിന്റെ കാലാവധി അവസാനിച്ചു. മാർച്ച് ഒന്നാം ലക്കം  മുതൽ ഏപ്രിൽ രണ്ടാം ലക്കം വരെ കളിക്കാവുന്ന രണ്ടാമത്തെ കാർഡ് മാർച്ച് ഒന്നാം ലക്കം വനിതയോടൊപ്പവും നിങ്ങളുടെ കൈകളിലെത്തും.

2. മലയാള മനോരമ ജീവനക്കാരും അടുത്ത കുടുംബാംഗങ്ങളും  എംഎംടിവി, റേഡിയോ മാംഗോ, എംഎംപി എന്നിവയിലെ ജീവനക്കാരും അടുത്ത കുടുംബാംഗങ്ങളും മനോരമ ഏജന്റുമാരും സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്ന കമ്പനികളിലെ ജീവനക്കാരും അടുത്ത കുടുംബാംഗങ്ങളും ഗെയിമിൽ പങ്കെടുക്കാൻ അർഹരല്ല.

3. വനിതയിൽ ഗെയിം തുടങ്ങുന്ന ലക്കം മുതൽ പ്രസിദ്ധീകരിക്കുന്ന ലക്കി നമ്പരുകൾ ഉൾപ്പെടുന്ന പേജ് സൂക്ഷിച്ചുവയ്ക്കണം. സമ്മാനം  ലഭിക്കുന്ന പക്ഷം  ഇത് ഗെയിംകാർഡിന്റെ കൂ ടെ ഹാജരാക്കണം. പേജ് കട്ടിങ്ങുകളുടെ ഫോട്ടോകോപ്പി  സ്വീകരിക്കുന്നതല്ല.

4. താങ്കൾക്ക് സമ്മാനം ലഭിച്ചാൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9.30നും വൈകിട്ട് 5നും ഇടയിൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിലേക്ക് വിളിക്കാവുന്നതാണ്. താങ്കൾ നേടിയ സമ്മാനം ശരിയാണോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കംപ്യൂട്ടർ മുഖാന്തരം  ഉറപ്പു വരുത്തുന്നതാണ്. സമ്മാനം ലഭിച്ചുവെന്ന് ഉറപ്പാക്കിയതിനു ശേഷം ഭാഗ്യോത്സവം ഗെയിംകാർഡും പേജ് കട്ടിങ്ങുമായി അടുത്തുള്ള മനോരമ യൂണിറ്റിലെ സർക്കുലേഷൻ വിഭാഗവുമായി ബന്ധപ്പെടണം. ഓരോ ലക്കത്തിലെയും സമ്മാനങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലോ ഗെയിം കാർഡിലെ അവസാന ഗെയിം അവസാനിച്ച് ര ണ്ടാഴ്ചയ്ക്കുള്ളിലോ കൈപ്പറ്റണം. അതായത് ജനുവരി ഒന്നുമുതൽ  ഫെബ്രുവരി രണ്ടു വരെ ലക്കങ്ങളിലെ  ഭാഗ്യോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ മാർച്ച് ഒന്നിനകം കൈപ്പറ്റാവുന്നതാണ്. അല്ലാത്തപക്ഷം സമ്മാനത്തിനുള്ള താങ്കളുടെ അ വകാശം നഷ്ടമാകുന്നതാണ്. സമ്മാനം വാങ്ങിയ ശേഷം തിരികെ കാർഡ് വാങ്ങുന്ന കാര്യം മറക്കരുത്.

5. വിദേശത്തുള്ള ഒരു സെക്യൂരിറ്റി പ്രസ്സിൽ കംപ്യൂട്ടറിന്റെ സ ഹായത്തോടെയാണ് കാർഡുകൾ പ്രിന്റ് ചെയ്യുന്നത്. ഈ കാ ർഡുകൾ അനുകരിച്ച് പകർപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് കുറ്റകരവും  ശിക്ഷാർഹവുമാണ്.

6. കാർഡുകൾക്ക് കേടുപാടുകളോ മറ്റു മാറ്റങ്ങളോ വരുത്തരുത്. കേടുപാടുകളുള്ള കാർഡുകൾ സമ്മാനത്തിനു പരിഗണിക്കുന്നതല്ല.

7. ഗെയിം കാർഡ് നഷ്ടപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കുക. കാരണം അപ്രതീക്ഷിത സമ്മാനങ്ങൾ താങ്കളെ കാത്തിരിക്കുന്നു.

8. ഒരു ഗെയിം കളിക്കുന്നതിന് ഒന്നിൽ കൂടുതൽ കാർഡ് ഉപയോഗിക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്തതായി തെളിയുന്ന പക്ഷം സമ്മാനം അവകാശപ്പെടുന്നതിൽ നിന്നും തുടർന്നുള്ള കളികളിൽ നിന്നും അയോഗ്യരാക്കുന്നതായിരിക്കും.

9. ഓരോ  ലക്കവും വനിതയിൽ പ്രസിദ്ധീകരിക്കുന്ന നമ്പരുക ൾ ഉപയോഗിച്ചാണ് ആ ലക്കം കളിക്കേണ്ടത്. ഇതിൽനിന്നു വ്യത്യസ്തമായി കളിക്കുന്നവരുടെ ഗെയിംകാർഡ് അസാധുവായി കണക്കാക്കും.

10. സ്കീമില്‍ ആകെ 5 കാറുകൾ, 250 സ്വർണ നാണയങ്ങൾ, 10 സ്മാർട്ഫോണുകള്‍, 1200 സാരികള്‍, 450 ചുരിദാർ മെറ്റീരിയലുകള്‍, 100 കേരളാസാരികള്‍, 450 നോൺസ്റ്റിക് തവ, 25 സാൻവിച്ച് ടോസ്റ്റർ, 25 ഇലക്ട്രിക് കെറ്റിൽസ്, 250 സെറാമിക് ഹോട്ട്പോട്ട്സ്, 100 പ്രഷർകുക്കർ, 100 ഫ്രൈയിങ് പാൻ, 250 ലേഡീ സ് വാച്ച്, 100 ലേഡീസ് ബാഗ് തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ. ഏതെങ്കിലും സാഹചര്യത്തിൽ സമ്മാനത്തിനുള്ള അവകാശം ഇതിലധികമുള്ള പക്ഷം വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

11. അച്ചടിപ്പിശകു കൊണ്ടുണ്ടായേക്കാവുന്ന തർക്കങ്ങളിലും ഗെയിമിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളിലും അന്തിമതീരുമാനം എം എം പബ്ലിക്കേഷൻസ് ലിമിറ്റഡ് കമ്പനിക്കായിരിക്കും. ഇതു സംബന്ധിച്ചുള്ള തർക്കങ്ങൾ കോട്ടയം കോടതിയുടെ പരിധിയിൽ വരുന്നതാണ്.

12. സമ്മാനാർഹർ, സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നികുതി നൽകാൻ ബാധ്യസ്ഥരാണ്. പതിനായിരം രൂപയ്ക്കു മുകളിലുള്ള സമ്മാനങ്ങൾക്ക് നികുതി ബാധകം. സമ്മാനത്തിനു പകരം പണം നൽകുന്നതല്ല.

13. ഗെയിമിൽ പങ്കെടുക്കുന്നവർ ഈ പറഞ്ഞ എല്ലാ നിബന്ധനകളും  കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണ്.
സമ്മാനം ക്ലെയിം ചെയ്യുന്നതിനും സംശയങ്ങൾക്കും താഴെ പറയുന്ന നമ്പരുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ (ഞായർ, പൊതുഅവധി ദിവസങ്ങൾ ഒഴികെ) ബന്ധപ്പെടുക.

കൊച്ചി: 9495080004, കോട്ടയം: 9495080006,  തിരുവനന്തപുരം: 9446220919, കൊല്ലം: 9447857627, തൃശൂർ: 9495080002, പാലക്കാട്: 9495173551, കോഴിക്കോട്: 9495244614, മലപ്പുറം: 9447857663, കണ്ണൂർ: 9495375514, പത്തനംതിട്ട: 9447857441, ആലപ്പുഴ: 8281559553, ബാംഗ്ലൂർ: 9880042315, ഡൽഹി:  9871329407, മുംബൈ: 9892700265, ചെന്നൈ: 9940101610, എം എം പബ്ലിക്കേഷൻസ് കോട്ടയം:  18004255002 (ടോൾ ഫ്രീ)

(മനോരമയുടെ മറ്റു നമ്പരുകളിൽ വനിത ഭാഗ്യോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല.)