Tuesday 24 July 2018 05:22 PM IST : By സ്വന്തം ലേഖകൻ

വനിത കവർഗേൾ 2017; അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 വരെ നീട്ടി

cover_girl

മലയാളി പെൺകുട്ടികളുെട സ്വപ്നമായ ‘വനിത കവർഗേൾ’ മത്സരത്തിേലക്ക് എൻട്രികൾ അയയ്ക്കാൻ ഉള്ള അവസരം ഓഗസ്റ്റ് 30 വരെ നീട്ടി. സ്വപ്ന ലോകത്തേക്ക്് ചുടു വയ്ക്കാനുള്ള അവസരം ഇനിയും വൈകിയിട്ടില്ല. വേഗം അപേക്ഷകളയയ്ക്കാം.

നിബന്ധനകള്‍

∙ 15 നും 25 നും ഇടയിലുള്ള പെൺകുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.

∙ ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിതയുടെ കവർഗേളാകാൻ അവസരം.

∙ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം.

∙ ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്ന് സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും.

∙ എംഎം പബ്ളിക്കേഷന്‍സ്, മലയാള മനോരമ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.

∙ ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

നിങ്ങൾ ചെയ്യേണ്ടത്

∙ വനിതയോടൊപ്പമുള്ള കൂപ്പൺ‍ പൂരിപ്പിച്ച്, ഏറ്റവും പുതിയ മൂന്നു ചിത്രങ്ങള്‍ സഹിതം (ക്ലോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) 'ക്യുട്ടിക്യൂറ-വനിതാ കവർഗേൾ 2017 ' കോൺടെസ്റ്റ്, പിബി നമ്പർ 226, എം എം പബ്ലിക്കേഷൻസ്, കോട്ടയം 686001 എന്ന വിലാസത്തിൽ അയയ്ക്കുക.

∙ ഒാൺലൈനിലൂടെയും കവര്‍ഗേള്‍ മത്സരത്തിൽ പങ്കെടുക്കാം. കൂടൂതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. www.vanitha.in/covergirl2017

 

∙ ചിത്രങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി: 30ഓഗസ്റ്റ് 2017