Monday 19 February 2018 10:35 AM IST : By സ്വന്തം ലേഖകൻ

നന്നായി കുക്ക് ചെയ്യാൻ ആത്മവിശ്വാസമുണ്ടോ? എങ്കിൽ നിങ്ങൾക്ക് പാചകറാണിയാകാം, ഒരുലക്ഷം നേടാം

pachaka_rani

നിങ്ങളുടെ കൈപ്പുണ്യം വീട്ടുകാർ മാത്രം അറിഞ്ഞാൽ പോരല്ലോ. അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വരാൻ വനിത ഒരുക്കുന്ന സുവർണാവസരം. പങ്കെടുക്കൂ ഫേബർ വനിത പാചക റാണി 2018 മത്സരത്തിൽ. നിങ്ങൾ അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച നാലു പാചകക്കുറിപ്പുകളാണ് അയച്ചു തരേണ്ടത്.

നിങ്ങൾ ചെയ്യേണ്ടത്:

മത്സരത്തിൽ പങ്കെടുക്കാനായി, നിങ്ങൾ അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച നാലു പാചകക്കുറിപ്പുകളാണ് അയച്ചു തരേണ്ടത്. ഒരു സ്റ്റാർട്ടർ, മെയിൻ കോഴ്സായി ചോറ്/ ചപ്പാത്തിപോലുള്ള വിഭവം, അതിനൊപ്പം വിളമ്പാവുന്ന വെജ് / നോൺവെജ് കറി, ഒരു ഡിസേർട്ട്, ഈ നാലു പാചകക്കുറിപ്പുകളും തിരുത്തലുകൾ ഇല്ലാതെ എഴുതി, നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്കും ഒപ്പം ഇവിടെ അപ്‌ലോഡ് ചെയ്യുക.

പ്രാഥമിക മത്സരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്നതാണ്. അയച്ചു തന്ന പാചകക്കുറിപ്പുകളിൽ നിന്നു വനിത തിരഞ്ഞെടുത്ത വിഭവങ്ങൾ വീട്ടിൽ നിന്നു തയാറാക്കി കൊണ്ടു വരുന്നതാണ് പ്രാഥമിക റൗണ്ട്

ഇതിൽ‌ നിന്നു പ്രമുഖ പാചക വിദഗ്ധർ അടങ്ങിയ വിദഗ്ധ പാനൽ തിരഞ്ഞെടുക്കുന്നവർ രണ്ടാമത്തെ റൗണ്ടിൽ മത്സരിക്കും. കേരളത്തിലെ മൂന്നു കേന്ദ്രങ്ങളിലായി നടത്തുന്ന ഈ മത്സരത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 15 പേരാണ് അവസാന റൗണ്ടിൽ മത്സരിക്കുന്നത്.

രണ്ടാം റൗണ്ടിലും ഫൈനൽ റൗണ്ടിലും നിങ്ങൾ അയച്ചു തന്ന പാചകക്കുറിപ്പുകളിൽ നിന്നു തിരഞ്ഞെടുത്തവ അതാതു വ്യക്തി തന്നെ മത്സരവേദിയിൽ തയാറാക്കണം. സ്റ്റൗവും വർക്ക് ടേബിളും മത്സരവേദിയിൽ ഉണ്ടായിരിക്കും. പാചകത്തിന് ആവശ്യമായ ചേരുവകളും പാകം ചെയ്യാനുള്ള പാത്രങ്ങളും മത്സരാർഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്.

വിദഗ്ധ ജഡ്ജിങ് പാനലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നത്

ജഡ്ജിങ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും

മലയാള മനോരമ , എംഎം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലേയും സ്പോൺസേഴ്സിന്റേയും ജീവനക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഈ പാചക മത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല.

പപാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 25, 2018

ഫൈനൽ റൗണ്ടിൽ എത്തുന്ന എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങൾ...

പങ്കെടുക്കാന്‍ ഇപ്പോള്‍ തന്നെ ഈ ലിങ്ക് സന്ദര്‍ശിക്കൂ...