Thursday 04 October 2018 03:01 PM IST : By സ്വന്തം ലേഖകൻ

വെരിക്കോസ് വെയിൻ ബുദ്ധിമുട്ടിക്കുന്നുണ്ടോ‌? വീട്ടിൽത്തന്നെ പരീക്ഷി‌ക്കാൻ ചില പൊടിക്കൈകൾ

vericose1

വെരിക്കോസ് വെയിൻ ഇപ്പോൾ സർവസാധാരണമായ ഒരു അസുഖമാണ്. പ്രായഭേദമെന്യേ രോഗം പലർക്കും ബുദ്ധിമുട്ടുണ്ടാക്കാറുമുണ്ട്. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ ഇപ്പോൾ സർവ സാധാരണമാണെങ്കിലും പലർക്കും ഭയമാണ്. അങ്ങനെയുള്ളവർ അവസാന ശ്രമമെന്ന നിലയിൽ ഈ മരുന്ന് ഒന്ന് പരീക്ഷിക്കുക.

1. കടുകെണ്ണ ചൂടാക്കി കാലുകളിലും വെരിക്കോസ് തടിപ്പിലും പുരട്ടി, കാലി നിന്നും മുകളിലോട്ടു ഉഴിയുക. ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാലുകൾ ഉയരത്തിൽ വെയ്ക്കുക.
2. വെള്ളത്തിൽ ഇട്ട പച്ചരി, മുരിങ്ങ തൊലി, കടുക്, വെളുത്തുള്ളി എന്നിവ അരച്ച് തടിപ്പിനു മുകളിൽ കെട്ടി വെയ്ക്കുക. മുഴ വറ്റും.
3. അതിരാണി (കലംപോട്ടി ) എന്നാ ചെടിയുടെ പൂവ് അരച്ച് കെട്ടി വെയ്ക്കുന്നതും നല്ലതാണ്.
4. ഇഞ്ചി, വെളുത്തുള്ളി, മുരിങ്ങതൊലി, ചെറുനാരങ്ങ ഇവയുടെ നീരും, നാടാൻ ചൊരുക്ക, തേൻ എല്ലാം ഒരേ അളവിൽ എടുത്തു മിക്സ്‌ ചെയ്തു വെക്കുക. 25 ml വീതം 2 നേരം കഴിക്കുക. ചെറു മുട്ടി ഇലയും പീച്ചിങ്ങ ഇലയും കൂടെ അരച്ച് തടിച്ചു നില്‍ക്കുന്ന വേരികൊസിന്റെ പുറത്തു പുരട്ടിയാല്‍ വേരികോസ് ചുരുങ്ങും.

വാത നാരായണന്‍ ഇല
ആര്യവേപ്പില
പൂവരശു ഇല- ശീലാന്തി എന്ന് ചില ഇടങ്ങളില്‍ പറയും.
കടുക് - 10 ഗ്രാം
എള്ള് എണ്ണ -500മില്ലി

ചെയ്യുന്ന വിധം:

ഇലകള്‍ ഒരു കൈപിടി വീതം സമ അളവ് എടുത്തു ചെറുതായി നറുക്കി വെക്കുക. ഒരു പാത്രത്തില്‍ എള്ള് എണ്ണ ഒഴിച്ച് ചൂടയതും കടുകു അതില്‍ ഇട്ടു പൊട്ടിക്കുക. കടുക് പൊട്ടിയതിന് ശേഷം നറുക്കി വെച്ചിരിക്കുന്ന ഇലകള്‍ എണ്ണയില്‍ ഇട്ടു പത വറ്റുന്നത് വരെ ചെറു തീയിൽ തിളപ്പിക്കുക. ചൂട് ഒരേ പോലെ ആയിരിക്കാനും ശ്രദ്ധിക്കുക. തീയ്ക്ക് ഏറ്റ കുറച്ചില്‍ ഉണ്ടായാല്‍ എണ്ണയുടെ ഫലത്തില്‍ വ്യത്യാസം ഉണ്ടാകും.

പാകം ആയ എണ്ണ അരിച്ചു ഒരു പാത്രത്തില്‍ സൂക്ഷിച്ചു വച്ച് വേദന ഉള്ളിടത്ത് മൃദുവായി രാത്രിയില്‍ തേച്ചു പിടിപ്പിക്കുക. അമര്‍ത്തി തേക്കരുത്. രാവിലെ ചൂട് വെള്ളം കൊണ്ട് കഴുകുക തുടര്‍ച്ചയായി 10 ദിവസം തേക്കുക. വേദനകള്‍ കുറയാന്‍ തുടങ്ങും. ചുരുണ്ടിരിക്കുന്ന ഞരമ്പുകള്‍ നേരെ ആകാന്‍ തുടങ്ങും. വീണ്ടും ആവശ്യം എങ്കില്‍ 20 ദിവസത്തെ ഇടവേളക്ക് ശേഷം തേക്കാം. വേദന ഉള്ള ഭാഗത്ത്‌ നെല്‍ തവിട് കിഴി കെട്ടി പുഴുങ്ങി ചൂട് കൊടുക്കുന്നത് എളുപ്പം വേദന കുറയാന്‍ സഹായിക്കും.