Tuesday 11 September 2018 02:19 PM IST : By സ്വന്തം ലേഖകൻ

ഇതും ലൈംഗിക അതിക്രമം! ഫെയ്സ്ബുക്കിൽ സെക്സ് ചാറ്റിന് വന്നയാൾക്ക് പണികൊടുത്ത് പൃഥ്വിരാജിന്റെ നായിക

durga_krishna

ഫെയ്സ്ബുക്ക് പ്രൊഫൈലിൽ വന്ന് അശ്ലീലമെസേജുകളും കമന്റുകളും പോരാഞ്ഞ് സെക്സ് ചാറ്റിന് വന്ന് ശല്യം ചെയ്യുന്നവരും കൂടി വരികയാണെന്ന് പുതുമുഖനായിക ദുർഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലെ നായികയാണ് തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. സോഷ്യൽമീഡിയയിൽ മെസേജ് ഇടുന്നവർക്ക് യാതൊരു ലൈസൻസും ഇല്ലെന്നും ഇത്തരത്തിലുള്ള ഞരമ്പുരോഗികളെ തന്റെ സഹോദരങ്ങളായവർക്ക് കാട്ടിക്കൊടുക്കാനാണ് താൻ ഇത് പങ്കുവയ്ക്കുന്നതെന്നും ദുർഗ കൃഷ്ണ പറയുന്നു.

നടിയുടെ ഒഫിഷ്യൽ പ്രൊഫൈൽ പേജിലേക്കാണ് തികച്ചും അപമാനകരമായ രീതിയിൽ യുവാവ് മേസേജുകൾ അയച്ചത്. പ്രതികരണങ്ങളൊന്നുമില്ലാതിരുന്നിട്ടും അയാൾ മലയാളത്തിൽ മോശം വാക്കുകൾ ഉപയോഗിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു. സഹിക്കുന്നതിനും അപ്പുമറമായതിനാലാണ് താൻ പരസ്യമായി ശല്യക്കാരന്റെ പ്രൊഫൈൽ ഷെയർ ചെയ്യുന്നതെന്നും ദുർഗ കൃഷ്ണ പറയുന്നു. ഇത് തനിക്ക് മാത്രമുള്ള ദുരനുഭവമല്ലെന്നും ഇത്തരത്തിൽ പെൺകുട്ടികളെ തികച്ചും അപമാനിക്കുന്ന രീതിയിൽ മെസേജുകളയക്കുന്നവർ ഉണ്ടെന്നും നടി ചൂണ്ടിക്കാട്ടുന്നു. ഇതും ലൈംഗികാതിക്രമമാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ഇത് ബോധ്യപ്പെടുത്തണമെന്നും ദുർഗ കൃഷ്ണ പറയുന്നു.

ദുർഗ കൃഷ്ണയുടെ പോസ്റ്റിന്റെ പൂർണ രൂപം: