Saturday 20 January 2018 12:01 PM IST : By സ്വന്തം ലേഖകൻ

ദിവസം അ‍ഞ്ചു മിനിറ്റെങ്കിലും വെയിൽ കൊള്ളാറുണ്ടോ? രോഗപ്രതിരോധത്തിന് വൈറ്റമിൻ ഡി നിർണ്ണായകം!

vitamin-d1

ദിവസം അ‍ഞ്ചു മിനിറ്റ് എങ്കിലും വെയിലു കൊള്ളുന്നവർ എത്രപേരുണ്ട് നമുക്കിടയിൽ. അതിരാവിലെ വാഹനങ്ങളിലേക്ക്. വെയിലുറയ്ക്കും മുമ്പേ ഓഫിസിനുള്ളിലേക്ക്. പിന്നെ, പുറത്തിറങ്ങുന്നത് സൂര്യൻ അസ്തമിച്ച ശേഷമാകും. ഫലമോ, ൈവറ്റമിൻ ഡിയുടെ കുറവും അതുമൂലമുണ്ടാകുന്ന രോഗങ്ങളും. യാതൊരു ചെലവുമില്ലാതെ സൂര്യപ്രകാശത്തിൽ നിന്നു ലഭിക്കുന്ന ഈ ജീവകത്തിന്റെ അഭാവം വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല.

ശരീരം സ്വയം നിർമിക്കുന്ന ജീവകം

ൈവറ്റമിൻ ഡി ‘സൺ ൈഷൻ ൈവറ്റമിൻ’ എന്നാണു അറിയപ്പെടുന്നത്. ശരീരത്തിൽ പതിക്കുന്ന സൂര്യപ്രകാശം കോളി കാൽസിഫറോൾ എന്ന രാസപദാർഥമാകുകയും ഇതിനെ കരളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. കരൾ കാൽസിഫെറോളിനെ കാൽസിഡിയോളായി മാറ്റി കിഡ്നിയിൽ എത്തിക്കുന്നു. കിഡ്നിയിൽ വച്ചാണ് ൈവറ്റമിൻ ഡി ആയി പരിവർത്തനം ചെയ്യപ്പെടുന്നത്.

വീടു മാറി ഫ്ലാറ്റ് വന്നപ്പോൾ

നിസാരമെന്നു തോന്നാമെങ്കിലും  ഫ്ലാറ്റ് സംസ്കാരം  മലയാളി ജീവിതത്തിൽ ൈവറ്റമിൻ ഡിയുെട കുറവ് ഏറെയുണ്ടാക്കുന്നു എന്നതാണ് വസ്തുത. വീടുകളുടെ ഘടന മാറിയതും വീടുകൾ വലുതായതും വീടിനോടു ചേർന്നുള്ള സ്ഥലം കുറഞ്ഞതും വീടുമായി ബന്ധപ്പെട്ടു വരുന്ന അനുബന്ധ േജാലികൾ (അടുക്കളത്തോട്ടം, കന്നുകാലി വളർത്തൽ തുടങ്ങിയവ) ഇല്ലാതായതും ൈവറ്റമിൻ ഡിയുടെ അപര്യാപ്തതയ്ക്ക് കാരണമായിട്ടുണ്ട്. ഇത് പ്രത്യേകിച്ചും വീട്ടമ്മമാരുടെ ആരോഗ്യത്തെയാണ് ഏറെ ദോഷകരമായി ബാധിച്ചിരിക്കുന്നത്.

ഗർഭിണികൾ വെയിൽ കൊള്ളണം

ഗർഭിണികൾ വെയിലു െകാള്ളുന്നതു നല്ലതാണെന്ന് പഴമക്കാർ പറയുന്നതിനു പിന്നിൽ കാരണമുണ്ട്. അമ്മയിൽ നിന്നാണ് ഗർഭസ്ഥശിശുവിനു വേണ്ട പോഷകങ്ങളെല്ലാം ലഭിക്കേണ്ടത്. അമ്മയുടെ ശരീരത്തിൽ ൈവറ്റമിൻ ഡി കുറയുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. കുഞ്ഞുങ്ങളുടെ എല്ലിന്റെയും പല്ലിന്റെയും ബലത്തിനും വളർച്ചയ്ക്കും കാൽസ്യം അത്യാവശ്യമാണ്. ഈ കാൽസ്യം  ആഗീരണം ചെയ്യപ്പെടണമെങ്കിൽ വൈറ്റമിൻ ഡി കൂടിയേ തീരൂ.

ഗർഭിണികളിലെ ൈവറ്റമിൻ ഡിയുെട അഭാവം കുഞ്ഞുങ്ങളിൽ ഭാവിയിൽ ആസ്‌മ, അലർജി പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടും. മാത്രമല്ല, കുട്ടികളുടെ രോഗ പ്രതിരോധശേഷിയേയും ബാധിക്കാം. ഗർഭകാലത്തുണ്ടാകുന്ന പ്രമേഹത്തിനും വൈറ്റമിൻ ഡിയുടെ കുറവ് കാരണമാകാം. കുഞ്ഞിന് ൈടപ്പ് വൺ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും കുറവല്ല.

െവയിൽ കൊള്ളേണ്ടത് എങ്ങനെ?

ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കാൻ ദിവസം പത്തു മുതൽ പതിന‍ഞ്ചു മിനിറ്റു വരെ െവയിൽ െകാണ്ടാൽ മതിയാകും. അതുപക്ഷേ, എല്ലാ ദിവസവും േവണമെന്നു മാത്രം. പകൽ സമയം പതിനൊന്നിനും ഒരു മണിക്കുമിടയ്ക്കുള്ള സമയം തിരഞ്ഞെടുക്കാം. ശരീരം മുഴുവനായും വെയിൽ െകാള്ളണമെന്നുമില്ല. േജാലികൾ െചയ്യുമ്പോൾ അതു വീടിനു പുറത്ത് െവയില‍്‍ െകാള്ളുന്ന രീതിയിൽ ചെയ്താല്‍ ആ സമയവും ലാഭിക്കാവുന്നതേയുള്ളൂ. സൺ സ്ക്രീൻ ലോഷൻ പുരട്ടാതെ വേണം വെയിൽ കൊള്ളാനെന്നും ഓർക്കുക.

ഈ ജീവകം േഹാർമോൺ കൂടിയാണ്

ൈവറ്റമിൻ ഡി ഒരു പോഷകമായി മാത്രമല്ല േഹാർമോൺ ആ യും ശരീരത്തിൽ പ്രവർത്തിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന രാസപ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ൈവറ്റമിനാണിത്. മറ്റൊരു ൈവറ്റമിനും ശരീരത്തിെല െമറ്റബോളിസത്തെ നിയന്ത്രിക്കുന്നില്ല. പോഷകങ്ങളുടെ ആഗീരണത്തിനും ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തിനും വൈറ്റമിൻ ഡി ആവശ്യമാണ്.

അൽപം ആയുസ്സേ ഉള്ളൂ

മറ്റു ൈവറ്റമിനുകളെപ്പോലെ  ഒരുപാടു ദിവസങ്ങൾ ശരീരം സൂക്ഷിക്കുന്ന ഒന്നല്ല ൈവറ്റമിൻ ഡി. ശരീരത്തിൽ എത്തിച്ചേരുന്ന ൈവറ്റമിൻ ഡിയുെട കാലാവധി രണ്ടാഴ്ച മാത്രമാണ്. അതുകൊണ്ട് ൈവറ്റമിൻ ഡി നിരന്തരം ഉൽപാദിപ്പിക്കുകയും  ഉപഭോഗം െചയ്യപ്പെടേണ്ടതുമാണെന്ന് ചുരുക്കം.

vitamin-d2

പല്ലിന്റെയും എല്ലിന്റെയും ബലം

ശരീരത്തിൽ എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ആവശ്യമായ കാൽസ്യത്തിന്റെയും  ഫോസ്ഫറസിന്റേയും ഉൽപാദനത്തിനു  ൈവറ്റമിൻ ഡി അത്യന്താപേക്ഷിതമാണ്. ഇതിന്റെ അഭാവം എല്ലിന്റെയും പല്ലിന്റെയും ശരിയായ വളർച്ചയെ ദുർബലപ്പെടുത്തുകയും  അത് ശരീരത്തെ േദാഷകരമായി ബാധിക്കുകയും െചയ്യുന്നു. മസിലുകൾ ഉണ്ടാകുന്നതിനും മസിലുകളുെട ഘടന, വലിവ്, കാഠിന്യം തുടങ്ങിയവ നിലനിർത്തുന്നതിനും ൈവറ്റമിൻ ഡിയുെട പങ്ക് െചറുതല്ല.

പ്രായക്കൂടുതൽ ഉള്ളവരിൽ ൈവറ്റമിൻ ഡിയുടെ അഭാവം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. 50–55 വയസ്സിനു ശേഷം ശരീരത്തിലെ ദഹനരസങ്ങൾ ദുർബലമാകും. ഭക്ഷണം ശരിയായി കഴിച്ചാൽ തന്നെ ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടണമെന്നില്ല. സൂര്യപ്രകാശം ശരീരത്തിലേറ്റാലും ഈ പ്രായത്തിൽ വൈറ്റമിൻ ഡി ശരീരം സ്വയം ഉൽപാദിപ്പിക്കില്ല. ഇവർക്ക് വൈറ്റമിൻ ഡി അടങ്ങിയ ആഹാരം അധികമായി വേണ്ടി വരും.

പ്രമേഹത്തിനും ഹൃദ്രോഗത്തിനും

ശരീരത്തിൽ ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് ൈവറ്റമിൻ ഡി അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ പ്രമേഹ നില ഉൾപ്പെടെ ഇൻസുലിൻ നിയന്ത്രിത പ്രവർത്തനങ്ങൾ ൈവറ്റമിൻ ഡിയുടെ അഭാവം െകാണ്ട് താളം തെറ്റാൻ ഇടയുണ്ട്. അതുകൊണ്ട് പ്രമേഹം, ൈതറോയ്‍ഡ് പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ൈവറ്റമിൻ ഡിയുെട അഭാവവുമായി ബന്ധമുണ്ട്. ൈടപ്പ് വൺ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നതിനൊപ്പം ൈടപ്പ് രണ്ട് പ്രമേഹ സാധ്യതയുള്ളവരിലും പ്രമേഹം ഉള്ളവരിലും ൈവറ്റമിൻ ഡിയുെട അഭാവം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ൈവറ്റമിൻ ഡിയുടെ അഭാവം ഹൃദയസംബന്ധിയായ അ സുഖങ്ങളെ േവഗത്തിലാക്കും. ഹൃദയത്തെ ബലപ്പെടുത്താൻ ൈവറ്റമിൻ ഡി അത്യാവശ്യമാണെന്നു മാത്രമല്ല, ഇവയുടെ അസാന്നിധ്യം രക്തക്കുഴലുകൾക്ക് കട്ടി വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും െചയ്യുന്നു. പ്രമേഹം, രക്താതിസമ്മർദം, െകാളസ്ടോൾ തുടങ്ങിയവയ്ക്ക് മരുന്നു കഴിക്കുന്നവർക്ക് ൈവറ്റമിൻ ഡിയുടെ അഭാവം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

സ്തനാർബുദത്തെ പ്രതിരോധിക്കാം

ൈവറ്റമിൻ ഡിക്ക് സ്തനാർബുദം തടയുന്നതിനുള്ള കഴിവുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മറ്റു പോഷകങ്ങ  ളെ അപേക്ഷിച്ച്  വൈറ്റമിൻ ഡിക്ക് ശരീരത്തിലെ രാസപ്രവ ർത്തനങ്ങളുമായുള്ള ബന്ധം തന്നെ കാരണം. സ്ത്രീകളുടെ ആരോഗ്യവുമായി ഈ വൈറ്റമിന് അഭേദ്യമായ ബന്ധമുണ്ട്. കാൽസ്യത്തിന്റെ  കുറവു മൂലമുള്ള ധാതു ക്ഷയവും  ഹോർമോൺ സംബന്ധമായ രോഗങ്ങളും കൂടുതൽ അലട്ടുന്നത് സ്ത്രീകളെയാണ്.

എങ്ങനെ തിരിച്ചറിയാം?

ൈവറ്റമിൻ ഡിയുടെ അഭാവം തിരിച്ചറിയുന്നതിന് രക്തപരിശോധനയാണു  മുഖ്യം. ശരീരത്തിന് അകാരണമായുണ്ടാകുന്ന ക്ഷീണം, െചറിയ വേദനകൾ പോലും അസഹ്യമാകുന്ന ശാരീരികാസ്വാസ്ഥ്യം, തളർച്ച, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങൾ ൈവറ്റമിൻ ഡിയുടെ കുറവു കൊണ്ട് ഉണ്ടാകാം.

വിവരങ്ങൾക്കു കടപ്പാട്: േഡാ. അനിതാ മോഹൻ, ന്യൂട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ് ഡയറ്റ് കൺസൽറ്റന്റ് തിരുവനന്തപുരം