Friday 17 August 2018 02:06 PM IST : By സ്വന്തം ലേഖകൻ

തടി കൂടുന്നതിന് സ്വയം ശപിക്കേണ്ട; ഇതാ എക്സർസൈസ് ഇല്ലാതെയും ഭാരം കുറയ്ക്കാം

fat_burns

പ്രായഭേദമന്യേ എല്ലാവരുടെയും പ്രശ്നമാണ് തടി കൂടുന്നു എന്നത്. പക്ഷെ തടി കൂടുന്നുവെന്ന് പരാതി പറഞ്ഞാലും അത് കുറയ്ക്കാന്‍ എക്സര്‍സൈസ് ചെയ്യേണ്ട കാര്യമോ ഭക്ഷണത്തിലെ അൽപ്പം വ്യത്യാസങ്ങളോ വരുമ്പോള്‍ പിന്‍വാങ്ങുന്നവരാണ് മിക്കവാറും. സമയക്കുറവാണ് കാരണമായി പറയുന്നതെങ്കിലും മടിയും ഒരു വില്ലന്‍ തന്നെ. എന്നാല്‍ എക്സര്‍സൈസ് ചെയ്യാതെ തന്നെ ഭാരം കുറയ്ക്കാന്‍ ചില്ലറ വഴികളുണ്ട്. അത് കൃത്യമായി ചെയ്യണം എന്ന മാത്രം.

കഴിക്കുന്ന ഭക്ഷണത്തെ അറിയാം

എത്ര കഴിക്കുന്നു എന്നല്ല അത്ര കലോറി കഴിക്കുന്നു എന്ന് നിങ്ങൾ നോക്കാറുണ്ടോ? അമിതമായി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്ക് ഒരു കാരണം തന്നെ ആണ്. എന്നാൽ എന്നാല്‍ അതിലേറെ അപകടമാണ് ജങ്ക് ഫുഡ് ധാരാളം കഴിക്കുന്നത്. ഇത്തരം ഫാസ്റ്റ് ഫുഡുകള്‍ തടി കൂട്ടുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്. എണ്ണ പലഹാരം ഇഷ്ടമുള്ളവരാണെങ്കില്‍ ഒലിവ് എണ്ണയില്‍ ആഹാരങ്ങള്‍ പാകം ചെയ്യുന്നത് വളരെ ഹെല്‍ത്തി ആയ ഓപ്ഷന്‍ ആണ്. അത് പോലെ തന്നെ പച്ചക്കറികള്‍ ഇഷ്ടമില്ലാത്തവരാണെങ്കില്‍ സൂപ്പ് ആക്കിയും മറ്റും അവ കഴിക്കാം.

എത്ര തന്നെ ആയാലും പച്ചക്കറികളും പഴങ്ങളും ശരീര ഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വസ്തുക്കളാണ്. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നതോടൊപ്പം തന്നെ ഇവ ധാരാളമായി കഴിക്കാനും ശ്രദ്ധിക്കണം. കലോറി അറിഞ്ഞു കഴിക്കണം. അകത്താക്കുന്ന കലോറിയുടെ അളവറിഞ്ഞാല്‍ അത് എരിച്ചു കളയാന്‍ എളുപ്പമാണ്. അതിനാല്‍ കലോറി ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ആപ്പ് നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വളരെ സഹായകമാകും.

ചായയും കാപ്പിയും ധാരാളമായി കുടിക്കുന്നവരാണെങ്കില്‍ ആ ശീലം മാറ്റി കുറച്ചു കൂടി ഹെല്‍ത്തി ആയ ഗ്രീന്‍ ടീ തിരഞ്ഞെടുക്കാം. ഗ്രീന്‍ ടീയുടെ സ്വാദ് ഇഷ്ടമില്ലാത്തവര്‍ക്ക് ധാരാളം വെള്ളം ഒഴിച്ച് നേര്‍പ്പിച്ച് കഴിക്കാം

ലിഫ്റ്റ് വേണ്ടേ വേണ്ട

ലിഫ്റ്റിൽ പോകുന്നതും പോലും ഭാരം കൂട്ടുമോ എന്ന് ചോദിക്കേണ്ട. ഓഫീസിലും മറ്റും ലിഫ്റ്റ് ഉണ്ടെങ്കില്‍ അവ ഉപയോഗിക്കാതെ സ്റ്റെയര്‍ കേസ് ഉപയോഗിച്ചു നോക്കൂ. നിങ്ങൾക്ക് അത്രയും ഭക്ഷണം കുറച്ചാൽ മതി. കാരണം അനാവശ്യ കലോറിയാണ് ഇങ്ങനെ എരിഞ്ഞ് തീരുന്നത്. വ്യായാമം ചെയ്യാൻ വേണ്ടി സമയം നീക്കി വയ്ക്കണമെന്നില്ല. എന്നാൽ ശരീരം വിയർക്കാൻ അൽപ്പമൊന്നു മേലനങ്ങാം. ചെറിയ ദൂരങ്ങൾക്ക് ടൂ വീലർ വേണ്ട. പകരം നടക്കാൻ അൽപ്പ സമയം കണ്ടെത്താം. ഡാന്‍സ് അറിയുന്നവരാണെങ്കില്‍ നിത്യവും പ്രാക്ടീസ് ചെയ്യാം. ഇനി അറിയില്ലെങ്കിലും ഇഷ്ടമുള്ള പാട്ടിനൊപ്പം മുറിയടച്ചിട്ട് രണ്ടു ചുവടു വച്ച് നോക്കാം. സെട്രെസ്സ് കുറയ്ക്കാം.

ടെൻഷനോട് നോ... നോ...

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതില്‍ ടെന്‍ഷന് വലിയ പങ്കുണ്ട്. അതിനാല്‍ ടെന്‍ഷന്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പ്രാർഥിക്കാൻ ഇഷ്ടമാണെങ്കിൽ അത് ചെയ്യൂ. യോഗ ചെയ്യുന്നതും വളരെ നല്ലതാണ്. ടെൻഷൻ പോലെ തന്നെ ഉറക്കവും പ്രധാനമാണ്. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്ഡക്കാൻ ശ്രമിക്കണം. രാത്രി വൈകി ഭക്ഷണമോ എണ്ണയും മധുരവും ചേർത്ത പലഹാരങ്ങളോ വേണ്ട. അൽപ്പം കൂടുതൽ ഉറങ്ങാം, പകൽ ഉറക്കം വേണ്ടേ വേണ്ട. കഴിച്ചുടനെയും ഉറങ്ങേണ്ട. അത് ദോഷമാണ്. അൽപ്പം ഒന്നു നടന്ന് പാട്ടു കേൾക്കൂ. അല്ലെങ്കിൽ വായിക്കൂ. ഇനി ഉറങ്ങൂ. മൊബൈൽ ഫോൺ അകറ്റി വയ്ക്കാം, ഉറങ്ങുന്നസമയംമൊബൈലിലെ നോട്ട് പാഡിലോ മറ്റോ കുറിച്ചു വയ്ക്കണം. എന്നിട്ട് വൈകുന്നത് പതുക്കെ മാറ്റാം. ഇനി ഒന്നു ശരിക്കൂം നോക്കൂ. തടി കുറഞ്ഞു തുടങ്ങും.