Friday 09 February 2018 11:15 AM IST : By ശ്യാമ

മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താം

kids-safe

‘മോനു വണ്ടിയോടിക്കാൻ ഭയങ്കര ഇഷ്ടമാണെന്നു കേട്ടു സത്യമാണോ? വാ, അങ്കിൾ ഈ വണ്ടിയിൽ കയറ്റി ഒരു ചെ റിയ കറക്കം കറക്കാം.’

‘ഈ മിഠായി എടുത്തോ മോളുെട സന്തോഷത്തിന്’

‘അച്ഛനും അമ്മയ്ക്കും മോളെ ഇഷ്ടമല്ലാത്തു കൊ ണ്ടാണ് പുറത്തേക്കെങ്ങും വിടാത്തത്. മോളെ ഞാൻ കൊ ണ്ടുപോകാം.’

കുട്ടികളെ മയക്കുന്ന ഇത്തരം പല വാചകങ്ങളും ചോദ്യ ങ്ങളുമായാണ് കഴുകൻ കണ്ണുള്ളവർ പുറത്തു കാത്തുനി ൽ ക്കുന്നത്. ഇതിലേതെങ്കിലും ഒന്നിനു കുട്ടിയുടെ ഭാഗത്തു നിന്നു പൊസിറ്റീവായ പ്രതികരണമുണ്ടായാൽ അവർ അ തിൽ പിടിച്ചു കയറും.

 ചിലർ ആദ്യം അറിയാത്ത മട്ടിൽ കുട്ടിയെ തൊടും. കുട്ടി ശ്രദ്ധിച്ചുവെങ്കിൽ ഒരു സോറി പറയും. അടുത്ത ദിവസം വീ ണ്ടും െതാടും. അങ്ങനെ പടിപടിയായി തന്ത്രങ്ങൾ ഇറക്കും. ഇതിനിടയിൽ എപ്പോഴെങ്കിലും കുട്ടി എതിർത്താൽ നിന്റെ ഫോട്ടോ ഞാൻ ഫെയ്സ് ബുക്കിലിടും, മുഖത്ത് ആസിഡ് ഒഴിക്കും, അച്ഛനെയും അമ്മയെയും കൊന്നുകളയും എ ന്നിങ്ങനെയുള്ള പലതരം ഭീഷണികൾ മുഴക്കാം.

ഇത്തരം സാഹചര്യങ്ങളിലേക്കു കാര്യങ്ങൾ ൈകവിട്ടു പോകാതിരിക്കാൻ കുട്ടിയുമായി മാതാപിതാക്കൾക്ക് നല്ല ആത്മബന്ധമുണ്ടായിരിക്കണം.  അപരിചിതർ തരുന്ന ഒരു വാഗ്ദാനവും ഭക്ഷണസാധനങ്ങളും സ്വീകരിക്കരുതെന്ന് കുട്ടിയെ പഠിപ്പിക്കണം. അഥവാ സംശയം തോന്നിയിട്ടും പ രിചയമുള്ള ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ തന്നാൽ അതു വാങ്ങി ൈകയിൽ വയ്ക്കുക. ടീച്ചറോേടാ മുതിർന്ന വരോടോ ചോദിച്ചിട്ടു മാത്രം കഴിക്കുക.

കുട്ടി ഏതെങ്കിലും ആവശ്യങ്ങൾ പറഞ്ഞു കൂടുതൽ പണം ചോദിച്ചാൽ ആവശ്യങ്ങൾ സത്യമാണോ എന്നു അന്വേഷിച്ച ശേഷം മാത്രം പണം നൽകുക. സ്കൂളിനു പുറത്തു നിന്ന് ഭക്ഷണ സാധനങ്ങൾ സ്ഥിരമായി വാങ്ങി കഴിക്കുന്നു എന്നറിഞ്ഞാൽ കൂടുതൽ അന്വേഷിക്കുന്നതും നല്ലതാണ്.

കുട്ടിക്ക് എന്തെങ്കിലും വിലക്കുകൾ വയ്ക്കുന്നുവെങ്കിൽ തന്നെ അതെന്തിനു വേണ്ടിയാണെന്ന് അവരോടു ലളിതമായി പറഞ്ഞുകൊടുക്കാം. അമിതമായി ഉപദേശിക്കുന്നത് മടുപ്പുളവാക്കും. എപ്പോഴും പിറകെ നടന്നു ശല്യം െച യ്താൽ നല്ല കാര്യങ്ങൾ പറഞ്ഞാൽ പോലും കുട്ടികൾ ചെവിക്കൊള്ളില്ല.

വിവരങ്ങള്‍ക്ക് കടപ്പാട്

ഗംഗ ൈകമൾ, അസിസ്റ്റന്റ് പ്രഫസർ സൈക്യാട്രി, ഗവൺമെന്റ് മെഡിക്കൽ കോളജ്, ആലപ്പുഴ

അരുൺ ബി. നായർ, അസിസ്റ്റന്റ് പ്രഫസർ സൈക്യാട്രി, ഗവൺമെന്റ് മെഡിക്കൽ കോളജ്,  തിരുവനന്തപുരം