Friday 09 February 2018 11:38 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞു രാജകുമാരനെ പോലെ തൈമുര്‍; പട്ടൗഡി പാലസില്‍ ഒന്നാം പിറന്നാള്‍ ഒരുക്കി സെയിഫും കരീനയും, ചിത്രങ്ങള്‍

taimur1

ഇന്ന് ഒന്നാമത്തെ ജന്മദിനം ആഘോഷിക്കാന്‍ കുഞ്ഞു രാജകുമാരനെ പോലെ തൈമൂര്‍ തയ്യാറായികഴിഞ്ഞു. കുഞ്ഞു രാജകുമാരനെപോലെ എന്നത് വെറുതെയല്ല. പട്ടൗഡി പാലസിൽ വൻ പിറന്നാൾ ആഘോഷങ്ങളാണ് തൈമുറിനായി താര ദമ്പതികളായ കരീന കപൂറും സെയിഫ് അലി ഖാനും ഒരുക്കിയിരിക്കുന്നത്. ആഘോഷം രാജകീയമായിരിക്കുമെങ്കിലും ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

എല്ലാ ചടങ്ങിലും കരീനയ്ക്കൊപ്പം നിൽക്കുന്ന സഹോദരി കരിഷ്മ കപൂര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പാണ്. കാരണം പട്ടൗഡി പാലസില്‍ നിന്നുള്ള കരിഷ്മയുടെ ഫോട്ടോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. കരിഷ്മ തൈമൂറിന്റെ ജന്മദിനത്തിന് മുന്നോടിയായുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

taimur2

പട്ടൗഡി പാലസില്‍ നിന്നുള്ള മറ്റൊരു ചിത്രം കൂടെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. തെമൂറിനെ സെയിഫ് കുതിര സവാരി പഠിപ്പിക്കുന്ന ചിത്രമാണത്. പാവക്കുട്ടിയെ പോലെ ക്യൂട്ട് ആയ തൈമറിനെയും കൊണ്ട് എയർപോർട്ടിൽ വന്നിറങ്ങുന്ന സെയിഫിന്റെ ചിത്രത്തിനും ആരാധകർ ഏറെയാണ്. 

taimur4

ഏതായാലും കുഞ്ഞു തൈമൂറിന്റെ ഒന്നാം ജന്മദിനം കെങ്കേമമാക്കാന്‍ ഒത്തുകൂടിയവരെല്ലാം കുടുംബവുമൊത്തുള്ള നിമിഷങ്ങള്‍ ആഘോഷമാക്കുകയാണെന്ന് ചിത്രങ്ങള്‍ പറയുന്നത്.

taimur3

മകന്റെ ജന്മദിനം ഒരു വലിയ ബോളിവുഡ് പാര്‍ട്ടിയൊന്നുമായിരിക്കില്ലെന്നും വീട്ടുകാര്‍ മാത്രമുള്ള ആഘോഷമായിരിക്കുമെന്നും  കരീന നേരത്തെ പറഞ്ഞിരുന്നു.