Friday 09 February 2018 11:13 AM IST : By സ്വന്തം ലേഖകൻ

മിടുക്കരാക്കാം നമ്മുടെ കുട്ടികളെ

001

പഠിക്കുന്ന കുട്ടികളാണെങ്കിലും പ്രായത്തിന്റെ വ്യത്യാസങ്ങളും പുതിയ കൂട്ടുകാരുമായുള്ള ചുറ്റുപാടുമെല്ലാം അവരെ വ്യത്യസ്തരാക്കും. ഒരുപക്ഷെ അവരുടെ പഠനത്തേക്കാളേറെ സ്വഭാവത്തിലാകും ഇവ മാറ്റങ്ങളുണ്ടാക്കുക. മിടുക്കരായി പഠിക്കുന്നതോടൊപ്പം കുട്ടികളുടെ സ്വഭാവ വളർച്ചയിലെ മാറ്റങ്ങളിലും മാതാപിതാക്കൾ കൂടെ നിക്കണം. ഉത്തരവാദിത്തമുള്ള പക്വതയുള്ള കുട്ടികളാക്കാം അവരെ. ഇതാ ഈ മാർഗങ്ങൾ ചെയ്ത് നോക്കൂ.

അവധി ദിവസങ്ങളിലും കുട്ടികൾക്കു പഠനേതരമായ ഉത്തരവാദിത്തങ്ങൾ കൊടുക്കുന്നത് അവരിലെ ചുമതലാബോധം വർധിപ്പിക്കും. ഉദാഹരണത്തിന് ഒരു അടുക്കളത്തോട്ടത്തിന്റെ ഉത്തരവാദിത്തം അല്ലെങ്കിൽ വീട്ടുമുറ്റത്ത് ഒരു മരം നട്ടുനനയ്ക്കുന്നതിന്റെ ചുമതല. അതുമല്ലെങ്കിൽ വീടിനകം അടുക്കി വൃത്തിയാക്കുന്നതിന്റെ ചുമതല അങ്ങനെയുള്ള െകാച്ചു കൊച്ചു ജോലികൾ ഏൽപിച്ചാൽ അത് ഉത്തരവാദിത്തബോധം വർധിപ്പിക്കും.

െകാച്ചു െകാച്ചു േജാലികൾ

കുറച്ചുകൂടി മുതിർന്ന കുട്ടികളാെണങ്കിൽ അവരെ വീടുമായി ബന്ധപ്പെട്ട കുറച്ചുകൂടി വലിയ ഉത്തരവാദിത്തങ്ങൾ ഏൽപിക്കാം. ഉദാഹരണത്തിന് കടയിൽ നിന്നു സാധനങ്ങൾ വാങ്ങിക്കുക, സർക്കാർ ഒാഫീസുകളുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കുക അങ്ങനെയുള്ള ജോലികൾ.

തുറന്ന കാഴ്ച, കേഴ്‌വി, മനസ്സ്

പ്രായവും വികാരങ്ങളും യോജിച്ച് പല പുതിയ അനുഭൂതികളും മനസ്സിലേക്കും ശരീരത്തിലേക്കും വരുന്ന കാലമാണ് വിദ്യാഭ്യാസ കാലഘട്ടം. കൗമാരകാലത്താണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടത്. ഈ കാലഘട്ടത്തിൽ മുമ്പ് അറിയാത്ത പല കാര്യങ്ങളും അറിയുകയും അനുഭവിക്കുകയും ചെയ്യാൻ താൽപര്യം േതാന്നാം. പുകവലിയും മദ്യപാനവും സ്വയംഭോഗവും ഉൾപ്പെടെ. അതുകൊണ്ടു മാതാപിതാക്കളുടെ കണ്ണും കാതും മനസ്സും തുറന്നുതന്നെയിരിക്കണം. കുട്ടികളെ അവരവരുടെ വഴികളിലേക്കു മാത്രം തുറന്നുവിടാതെയിരിക്കണം. സജീവമായ ശ്രദ്ധ ഉണ്ടെങ്കിൽ അനാരോഗ്യപ്രവണതകളിൽ നിന്നു കുട്ടികളെ ആരോഗ്യജീവിതത്തിലേക്ക് തിരിച്ചുവിടാം.

കണക്കും ഇംഗ്ലീഷും പിന്നെ സയൻസും

പഠിക്കാൻ പ്രയാസമുള്ള വിഷയങ്ങൾ വൻമലകളായി നമ്മുടെ കുട്ടികൾക്കു മുമ്പിൽ അവതരിക്കാറുണ്ട്. ഒട്ടുമിക്കപേർക്കും കണക്കും ഇംഗ്ലീഷും സയൻസുമൊക്കെയാണ് ഇത്തരത്തിൽ തടസം നിൽക്കുന്നത്. പലരും ഇതൊക്കെ വിധിയാണെന്നു കരുതി സമാധാനിക്കാറുമുണ്ട്. അഭിരുചിയിലുള്ള വ്യത്യാസങ്ങളാണ് പലർക്കും പല വിഷയങ്ങളിലും പ്രയാസം തോന്നുന്നത്. എന്നാൽ പത്താം ക്ലാസുവരെ എല്ലാ വിഷയങ്ങളും പഠിക്കണമെന്നതു കൊണ്ട് പഠിക്കാൻ പ്രയാസമുള്ള വിഷയങ്ങൾക്ക് വെക്കേഷൻ കാലത്ത് പ്രത്യേക പരിഗണന നൽകിയാൽ അക്കാഡമിക് വർഷം സുഗമമായി കൊണ്ടുപോകാം. ഈസി ഇംഗ്ലീഷ്, ഈസി മാത്‌സ്, (Easy English, Easy Maths) തുടങ്ങി പല വിഷയങ്ങളും എളുപ്പം ഗ്രഹിക്കാവുന്ന പാക്കേജുകൾ ഇന്നു നിലവിലുണ്ട്. ഇത്തരം പാക്കേജുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കകയും അതിൽ പങ്കാളിയാവുകയും ചെയ്യുകയാണെങ്കിൽ ബാലികേറാമലകൾ എളുപ്പം കീഴടക്കാനാവും.

ഒരു യാത്ര ചെറുതായാലും വലുതായാലും

കുട്ടികളോെടാപ്പം ഇടയ്ക്ക് യാത്ര അനിവാര്യമാണ്. ഒാരോരുത്തരുടെയും സാമ്പത്തികസ്ഥിതി അനുസരിച്ച് അതു പ്ലാൻ ചെയ്താൽ മതി. അതു കുട്ടികളുടെ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും. പുതിയ ചിന്തകൾക്ക് അതു കാരണമാകും. ബസിലോ െട്രയിനിലോ സ്വന്തം വാഹനത്തിലോ യാത്ര ചെയ്യാം. യാത്ര പഠനം കൂടിയാവുകയാണെങ്കിൽ അതു കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും..

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. വി. സുനിൽ രാജ്,കൺസൾട്ടന്റ് െെസക്കോളജിസ്റ്റ്, നാലാഞ്ചിറ, തിരുവനന്തപുരം–15

ഡോ. മിനി പോൾ,ക്ലിനിക്കൽ െെസക്കോളജിസ്റ്റ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം

ഡോ. മാലിനി,പ്രിൻസിപ്പൽ, ജവഹർ ബാലഭവൻ, തിരുവനന്തപുരം