Thursday 18 January 2018 12:06 PM IST : By ബീന മാത്യു

ബനാന ഇൻ ഓറഞ്ച് ജ്യൂസ്

banana-orange ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. നന്നായി പഴുത്ത ഏത്തപ്പഴം – അരക്കിലോ

2. പഞ്ചസാര – മൂന്നു വലിയ സ്പൂൺ

3. ഓറഞ്ച് ജ്യൂസ് – അരക്കപ്പ്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഓരോ ഏത്തപ്പഴവും കനം കുറച്ചു നീളത്തിൽ നാലായി മുറിച്ചു വയ്ക്കുക.

∙ പാനിൽ പഞ്ചസാര േചർത്തു െചറുതീയിൽ വച്ച് ഉരുക്ക ണം. നല്ല ബ്രൗൺ നിറമാകുമ്പോൾ ഓറഞ്ച് ജ്യൂസ് ഒഴിക്കുക.

∙ ജ്യൂസ് ഒഴിക്കുമ്പോൾ ഇതു കട്ടയാകും. വീണ്ടും െചറുതീ യിൽ തന്നെ വച്ച് ഇളക്കുക. ഇളക്കുമ്പോൾ പഞ്ചസാര മി ശ്രിതം ഉരുകി പാനിപ്പരുവമാകും. ഇത് അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.

∙ എണ്ണ തിളപ്പിച്ച് അതിൽ ഏത്തപ്പഴം കീറി വച്ചിരിക്കുന്നതു വറുത്തു കോരി എണ്ണ വാലാൻ വയ്ക്കണം.

∙ പിന്നീട്, വറുത്ത പഴം ഒരു പരന്ന പാത്രത്തിൽ നിരത്തി, അതിനു മുകളിൽ തയാറാക്കി വച്ചിരിക്കുന്ന ജ്യൂസ് ഒഴി ച്ചു വിളമ്പാം.

Try: ക്രിസ്പി ഏത്തയ്ക്കാപ്പം

Try: ഉണങ്ങിയ ഏത്തപ്പഴം ബോള്‍സ്

 

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജിമോൻ പി. ആർ, സൂസ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി