Wednesday 17 January 2018 02:14 PM IST : By െമർലി എം. എൽദോ

സ്വാദോടെ കോളിഫ്ലവർ ചിക്കിപ്പൊരിച്ചത്

cauli_flower

വെജിറ്റേറിയൻ വിഭവങ്ങൾക്ക് അൽപ്പം സ്വാദു കൂടുതൽ തോന്നിപ്പിക്കണെമെന്ന് തോന്നിയിട്ടില്ല? ഇതാ കോളിഫ്ലവർ കൊണ്ട് ഗോപി മഞ്ചൂരിയനും ചില്ലി ഗോപിയുമൊക്കെ ഉണ്ടാക്കി മടുത്തെങ്കിൽ തയാറാക്കാം ഒരു സിംപിൾ ആന്റ് ടേസ്റ്റി ഐറ്റ്, കോളിഫ്ളവർ ചിക്കിപ്പൊരിച്ചത്. കോളിഫ്ലവർ തയാറാക്കാൻ പാകത്തിന് വൃത്തിയാക്കി വച്ചാൽ അ‍ഞ്ച് മിനിട്ട് മതി ഈ കറി തയാറാക്കാൻ.

കോളിഫ്ളവർ ചിക്കിപ്പൊരിച്ചത് – ആവശ്യമുള്ള ചേരുവകൾ

1.    എണ്ണ – അരക്കപ്പ്
2.    സവാള – രണ്ട്, അരിഞ്ഞത്
    ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
    വെളുത്തുള്ളി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
3.    തക്കാളി – ഒന്ന്, അരച്ചത്
    മല്ലിയില അരിഞ്ഞത് – ഒരു പിടി
    മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
    ഉപ്പ്, മുളകുപൊടി – പാകത്തിന്
4.    കോളിഫ്ളവർ കൊത്തിയരിഞ്ഞത് – മൂന്നു കപ്പ്
5.    ചെറുനാരങ്ങാനീര്                 – ഒരു െചറുനാരങ്ങയുടെ പകുതിയുടേത്
6.    ജീരകം വറുത്തു പൊടിച്ചത് – ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം
∙ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ െചറുതായി അരിഞ്ഞതു േചർത്തു െചറുതീയിൽ മൂപ്പിക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കണം.
∙ മൂത്തു തുടങ്ങുമ്പോൾ കോളിഫ്ളവർ കൊത്തിയരിഞ്ഞതും േചർത്തിളക്കി െചറുതീയിൽ അടച്ചു വച്ചു വേവിക്കുക. ആവശ്യമെങ്കിൽ അല്പം വെള്ളം തളിച്ചുകൊടുക്കാം.
∙ ഏറ്റവു ഒടുവിൽ നാരങ്ങാനീരും േചർത്ത ജീരകംപൊടി കൊണ്ട് അലങ്കരിച്ചു വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: ഓമന ജേക്കബ്, ചങ്ങനാശേരി
ഫോട്ടോയ്ക്കു വേണ്ടി തയാറാക്കിയത്: റോയ് പോത്തൻ എക്സിക്യൂട്ടീവ് ഷെഫ്,ഫ്ളോറ എയർ‌പോർട്ട് ഹോട്ടൽ,നെടുമ്പാശേരി