Wednesday 17 January 2018 04:28 PM IST : By സ്വന്തം ലേഖകൻ

ലഞ്ച് ബോക്സിലേക്ക് ചീര അവിയൽ

spinach േഫാേട്ടാ: ശ്രീകാന്ത് കളരിക്കൽ

1. ചുവന്ന ചീര – 100 ഗ്രാം

പച്ചക്കായ – 100 ഗ്രാം

പച്ചമാങ്ങ – 30 ഗ്രാം

2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. തേങ്ങ – ഒന്നിന്റെ പകുതി ചുരണ്ടിയത്

പച്ചമുളക് – നാല്

ജീരകം – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ‌ െചറിയ സ്പൂൺ

ചുവന്നുള്ളി – അഞ്ച്

കറിവേപ്പില – ഒരു തണ്ട്

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ ചീരയും പച്ചക്കായയും പച്ചമാങ്ങയും വൃത്തിയാക്കി രണ്ടിഞ്ചു നീളത്തിൽ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ േച ർത്തു യോജിപ്പിക്കുക.

∙ ഈ പാത്രം അടച്ച്, അടുപ്പത്തു വച്ചു ചെറുതീയിൽ വേവിക്കുക.

∙ പച്ചക്കറികൾ പകുതി വേവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചതച്ചെടുത്തതു ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി പച്ചക്കറികൾ വേവിക്കുക.

∙ വെന്ത ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും മുകളിൽ വിതറി വാങ്ങി ചൂടോടെ വിളമ്പാം.

തയാറാക്കിയത്: െമർലി എം. എൽദോ

പാചകക്കുറിപ്പുകൾക്കു കടപ്പാട്: റെജിമോൻ പി. ആർ

സൂസ് ഷെഫ്, ത്രിലോജി, ക്രൗൺ പ്ലാസ, കൊച്ചി