Thursday 18 January 2018 12:30 PM IST

ചെമ്മീൻ ചുക്ക

Merly M. Eldho

Chief Sub Editor

chukka ഫോട്ടോ: അസീം കൊമാച്ചി

1. ചെമ്മീൻ – അരക്കിലോ

2. മുളകുപൊടി – ഒരു െചറിയ സ്പൂണ്‍

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – അരക്കിലോ

4. സവാള – അരക്കിലോ, അരിഞ്ഞത്

തക്കാളി – മൂന്ന്, വലുത്, അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം ചതച്ചത്

വെളുത്തുള്ളി – ഒരല്ലി, ചതച്ചത്

മല്ലിയില – ഒരു തണ്ട്

പുതിനയില – രണ്ടു തണ്ട്

കറിവേപ്പില – 10 തണ്ട്

പച്ചമുളക് – അഞ്ച്, കീറിയത്

5. മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചെമ്മീൻ കഴുകി വൃത്തിയാക്കി തൊണ്ടും നാരും കളഞ്ഞു രണ്ടാമത്തെ േചരുവ പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙ പിന്നീട് ചൂടായ എണ്ണയിൽ പകുതി വേവിൽ വറുത്തു കോരുക.

∙ പാനിൽ അൽപം എണ്ണ ചൂടാക്കി നാലാമത്തെ േചരുവ വഴറ്റി സവാള ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ േചരുവ േചർത്തിളക്കുക.

∙ ഇതിലേക്കു ചെമ്മീൻ േചർത്തിളക്കി മൂടി വച്ചു വേവിക്കണം.

∙ ഈ മസാലയിൽ അൽപം തേങ്ങ ചുരണ്ടിയതു കൂടി ചേർത്താൽ കൂടുതൽ സ്വാദുണ്ടാകും.

പാചകക്കുറിപ്പു കടപ്പാട്: യൂനൂസ്, റിയൽ ചോയ്സ് കേറ്ററേഴ്സ്, കോഴിക്കോട്