Wednesday 17 January 2018 11:32 AM IST : By സ്വന്തം ലേഖകൻ

തേങ്ങ ചുട്ടരച്ച കോഴിക്കറിയും ചെമ്മീൻ വാഴയ്ക്ക റോസ്റ്റും ഒപ്പം മുട്ടമോലിയും

prawns ഫോട്ടോ: സരുണ്‍ മാത്യു

തേങ്ങ ചുട്ടരച്ച കോഴിക്കറിയും ചെമ്മീൻ വാഴയ്ക്ക റോസ്റ്റും ചേർത്ത് ഉച്ചയൂണ് അസ്സലാക്കിയാലോ? ഇതാ വീട്ടിൽ തന്നെ തയാറാക്കാവുന്ന ചോറിനും ചപ്പാത്തിക്കുമൊപ്പം വിളമ്പാവുന്ന നാടൻ നോൺ വെജ് വിഭവങ്ങൾ. തയാറാക്കാം ഞൊടിയിടയിൽ...

ചെമ്മീൻ വാഴയ്ക്ക റോസ്റ്റ്

1. വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ

2. കടുക് – കാൽ െചറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

3. ചുവന്നുള്ളി – 150 ഗ്രാം, അരിഞ്ഞത്

4. ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – രണ്ടു െചറിയ സ്പൂൺ

5. മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ

മുളകുപൊടി – നാലു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

7. കുടംപുളിയിട്ടു വച്ച വെള്ളം – രണ്ടു വലിയ സ്പൂൺ

8. പച്ചക്കായ – ഒന്ന്, കഷണങ്ങളാക്കിയത്

9. തേങ്ങാപ്പാൽ – അരക്കപ്പ്

10. ചെമ്മീൻ വ‍ൃത്തിയാക്കിയത് – അരക്കിലോ

പാകം െചയ്യുന്ന വിധം

∙ െവളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർ‌ത്തു വഴറ്റുക. ചുവന്നുള്ളി ബ്രൗൺ നി റമാകുമ്പോൾ ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് േചർത്തു വഴറ്റണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ േചർത്തു വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി േചർത്തു വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ കുടംപുളി ഇട്ടു വച്ച വെള്ളവും പച്ചക്കായയും േചർത്തു വേവിച്ചു വെള്ളം വറ്റിക്കുക.

∙ ഇതിലേക്കു തേങ്ങാപ്പാലും ചെമ്മീനും േചർത്തിളക്കി വേവി ച്ചു വാങ്ങി വയ്ക്കുക.

തേങ്ങ ചുട്ടരച്ച കോഴിക്കറി

chicken_coco_fry_curry

1. തേങ്ങ ചുരണ്ടിയത് – ഒരു വലിയ കപ്പ്

കുരുമുളക് – ഒരു വലിയ സ്പൂൺ

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

മല്ലി – രണ്ടു െചറിയ സ്പൂൺ

വറ്റൽമുളക് – അഞ്ച്

2. മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

3. െവളിച്ചെണ്ണ – രണ്ടു െചറിയ സ്പൂൺ

4. കടുക് – അര െചറിയ സ്പൂൺ

പെരുംജീരകം – അര വലിയ സ്പൂൺ

5. ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്

സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

6. മല്ലിപ്പൊടി – അര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ

മുളകുപൊടി – അര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കിയത് – 200 ഗ്രാം

8. പെരുംജീരകംപൊടി – അര വലിയ സ്പൂൺ

കുരുമുളകുപൊടി – അര വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചീനച്ചട്ടി ചൂടാക്കി ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വറു ത്തു തേങ്ങ ബ്രൗൺ നിറമാകുമ്പോൾ രണ്ടാമത്തെ ചേരുവ േചർത്തു മൂപ്പിച്ചു വാങ്ങുക. ചൂടാറുമ്പോൾ മയത്തിൽ അ രച്ചു വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി കടുകും പെരുംജീരകവും മൂപ്പിച്ച ശേ ഷം അഞ്ചാമത്തെ ചേരുവ േചർത്തു വഴറ്റുക.

∙ സവാള ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ േചരുവ േച ർത്തു വഴറ്റണം.

∙ അൽപം വെള്ളം ചേർത്തിളക്കിയ ശേഷം വറുത്തരച്ച കൂട്ടും േചർത്തിളക്കി കുറുകി വരുമ്പോൾ ചിക്കൻ കഷണങ്ങൾ േചർത്തിളക്കുക.

∙ ചിക്കൻ നന്നായി വെന്തു വരുമ്പോൾ എട്ടാമത്തെ േചരുവ േചർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

മുട്ട മോലി

egg_moli

1. മുട്ട – മൂന്ന്

2. പച്ചമുളക് – ഒന്ന്

സവാള – ഒന്ന്

കറിവേപ്പില – ഒരു തണ്ട്

3. ഉപ്പ് – പാകത്തിന്

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5. കടുക് – അര െചറിയ സ്പൂൺ

ഉലുവ – അര െചറിയ സ്പൂൺ

6. ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

7. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

8. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

9. തക്കാളി – ഒന്ന്, അരിഞ്ഞത്

10. തേങ്ങാപ്പാൽ – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു ഫ്രൈയിങ് പാനിൽ അൽപം എണ്ണ ചൂടാക്കി ബുൾസ് ഐക്കെന്ന പോലെ മുട്ട പൊട്ടിച്ചൊഴിക്കുക. ഓരോ ബുൾ സ് ഐയുടെയും മുകളിൽ രണ്ടാമത്തെ ചേരുവ പൊടിയാ യി അരിഞ്ഞതു വിതറി മാറ്റി വയ്ക്കുക.

∙ എണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം ആറാമത്തെ േചരുവ ചേർത്തു വഴറ്റണം.

∙ ഇതിേലക്കു സവാള ചേർ‌ത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കുക.

∙ തക്കാളി അരിഞ്ഞതു േചർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ തേങ്ങാപ്പാല്‍ േചർത്തിളക്കി തിളപ്പിക്കുക.

∙ ഇതിനു മുകളിലേക്കു മുട്ട ബുൾസ് ഐ െചയ്തതു പൊട്ടി പ്പോകാതെ മെല്ലേ വച്ചു വിളമ്പാം.

തയാറാക്കിയത്:െമർലി എം. എൽദോ  

പാചകക്കുറിപ്പുകൾക്കു കടപ്പാട്:

റെജിമോൻ പി. എസ്

ഡെമി ഷെഫ് ഡി–പാർട്ടി

ത്രിലോജി, ക്രൗൺ പ്ലാസ, കൊച്ചി.