Saturday 20 January 2018 10:21 AM IST : By സ്വന്തം ലേഖകൻ

ചോക്കോ ഫ്ലാൻ കേക്ക്

cake_choco ചോക്കോ ഫ്ലാൻ കേക്ക്

നാടെങ്ങും നക്ഷത്രങ്ങള്‍ തെളിഞ്ഞു തുടങ്ങി. ക്രിസ്മസ് ആഘോഷമാക്കണ്ടേ.. ഇത്തവണത്തെ കേക്ക് വീട്ടിൽ‌ തന്നെ ഉണ്ടാക്കിയാലോ.. നാവിൽ കൊതിയും മനസ്സിൽ നിറയെ സന്തോഷവും പകരാൻ വനിത എത്തുന്നു  ക്രിസ്മസ് കേക്കും വിഭവങ്ങളുമായി. വ്യത്യസ്തമായ ഈ കേക്കുകൾ തയാറാക്കുന്നതു കൊച്ചിയിൽ നിന്നു റൂബി രാജഗോപാലും ബെംഗളൂരുവിൽ നിന്നു സ്വപ്ന മാമ്മനും ആണ്.


1.    ഡൂൾസ് ഡെ ലെച്ചേ – 150 ഗ്രാം
2.    മൈദ – 60 ഗ്രാം
    കോക്കോ പൗഡർ – 45 ഗ്രാം
    ബേക്കിങ് സോഡ – അര െചറിയ സ്പൂൺ
    ഉപ്പ് – കാൽ െചറിയ സ്പൂൺ
3.    ഡാർക്ക് ചോക്‌ലെറ്റ് ഗ്രേറ്റ് െചയ്തത്         – 100 ഗ്രാം
    ഉപ്പില്ലാത്ത െവണ്ണ – 85 ഗ്രാം
4.    മോര് – അരക്കപ്പ്
    പഞ്ചസാര – അരക്കപ്പ്
    മുട്ട – രണ്ട്
    വനില എസ്സൻസ് – ഒരു െചറിയ സ്പൂൺ
ഫ്ളാൻ തയാറാക്കാൻ
5.    ഇവാപ്പറേറ്റഡ് മിൽക്ക് – മുക്കാൽ കപ്പ്
    കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
    ക്രീം ചീസ് – 100 ഗ്രാം
    മുട്ട – മൂന്ന്
    വനില എസ്സൻസ് – ഒരു വലിയ സ്പൂൺ


പാകം െചയ്യുന്ന വിധം


∙    അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙    ഒരു ബൺട് (bundt) പാനി‍ൽ മയം പുരട്ടി അതിൽ ഡൂൾസ് ഡെ ലെച്ചേ ഒഴിച്ചു വയ്ക്കുക.
∙    ഒരു ബൗളിൽ രണ്ടാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കണം.
∙    മൂന്നാമത്തെ േചരുവ ഒരു സോസ്പാനിലാക്കി ഉരുക്കി ചൂ ടാറിയ ശേഷം നാലാമത്തെ േചരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തണം.
∙    ഇതിലേക്കു മൈദ മിശ്രിതം മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙    ഇത് ബണ്ട് പാനിൽ ഡൂൾസ് െഡ ലെച്ചേയുടെ മുകളില്‍ ഒഴിക്കണം.
∙    ഫ്ളാൻ തയാറാക്കാൻ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തിയ ശേഷം ചോക്‌ലെറ്റ് മിശ്രിതത്തിനു മുകളിൽ ഒഴിച്ചു സിൽവർ ഫോയിൽ കൊണ്ടു മൂടി ഒരു വലിയ റോസ്റ്റിങ് പാനിൽ ഇറക്കി വയ്ക്കുക.
∙    ഇതിൽ ഒരിഞ്ചു പൊക്കത്തിൽ തിളയ്ക്കുന്ന െവള്ളമൊഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യുക.
∙    പാൻ മുഴുവനായും ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വയ്ക്കുക.
∙    ഈ പാൻ ചൂടുവെള്ളത്തിൽ അഞ്ചു പത്തു മിനിറ്റ് ഇറക്കിവച്ച ശേഷം വിളമ്പാനുള്ള പ്ലേറ്റിലേക്കു കമഴ്ത്തുക.
∙    കാരമൽ സോസ് മുകളിൽ ഒഴിച്ചു വിളമ്പാം.
∙ ഡൂൾസ് ഡെ ലെച്ചേ തയാറാക്കാൻ കണ്ടൻസ്ഡ് മിൽക്ക് ടിൻ തുറക്കാതെ നികക്കെ വെള്ളമൊഴിച്ചു പ്രഷർകുക്കറിൽ വേവിക്കുക. ടിന്നിലുള്ള പേപ്പർ മാറ്റണം. ഒരു പ്രഷർ വന്ന ശേഷം ചെറുതീയിലാക്കി 40 മിനിറ്റ് വയ്ക്കണം. പിന്നീട് തീ അണച്ച് ചൂടാറിയ ശേഷം തുറന്ന് ഉപയോഗിക്കാം.