Thursday 18 January 2018 02:09 PM IST

ചോക്‌ലെറ്റ് ഫജ് ബർഫി

Merly M. Eldho

Chief Sub Editor

chocolate_burfi ചിത്രം: സരുണ്‍ മാത്യു

1.    ഖോയ – അരക്കിലോ
2.    പഞ്ചസാര – 175 ഗ്രാം
    ഏലയ്ക്കാപ്പൊടി – രണ്ടു നുള്ള്
    റോസ്‌വാട്ടർ – ഒരു വലിയ സ്പൂൺ
3.    ബെൽജിയം കൊക്കോ പൗഡർ – ഒരു െചറിയ സ്പൂൺ
4.    നാടൻ െനയ്യ് – ഒരു ചെറിയ സ്പൂൺ
5.    സിൽവർ ലീഫ് – രണ്ടു ഷീറ്റ്


പാകം െചയ്യുന്ന വിധം


∙    ഖോയ തണുപ്പു മാറ്റി, ചുവടുകട്ടിയുള്ള നോൺസ്റ്റിക് പാ നിലാക്കി ചെറുതീയിൽ വച്ചു തുടരെയിളക്കുക.
∙    ഖോയ ചൂടാകുമ്പോൾ നെയ്യ് ഊറി വരുന്നതു കാണാം. ആ സമയത്ത് രണ്ടാമത്തെ േചരുവ േചർത്ത് ഇടത്തരം തീ യിലാക്കുക.
∙    പഞ്ചസാര അലിഞ്ഞ്, മിശ്രിതം ഹൽവ പരുവത്തിലാകും വരെ തുടരെയിളക്കണം. തുടരെയിളക്കുമ്പോൾ ഖോയ അ രികിൽ നിന്നു വിട്ട്, ഒറ്റക്കട്ടയായി മാറും. ഹൽവ പോലെ അയഞ്ഞു പോകരുത്.
∙    അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.
∙    ഇതിലേക്കു കൊക്കോ ചേർത്തു മയം പുരട്ടിയ കൈ കൊണ്ടു മൃദുവായി കുഴച്ചു മയമുള്ള മാവു തയാറാക്കുക.
∙    ഒരു പരന്ന പാത്രത്തിൽ ഖോയ മിശ്രിതം നിരത്തി, മുകളിൽ സിൽവർ ലീഫ് ഒട്ടിച്ച ശേഷം 10 മിനിറ്റ് ഫ്രീസറിൽ വ യ്ക്കുക.
∙    പിന്നീട് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

ഫോട്ടോയ്ക്കു വേണ്ടി വിഭവം തയാറാക്കിയത്: ശതാബ്ദി സർക്കാർ, ബികാഷ് ബാബു സ്വീറ്റ്സ്
കലൂർ കടവന്ത്ര റോഡ്, എറണാകുളം