Wednesday 17 January 2018 03:25 PM IST : By െമർലി എം. എൽദോ

ചോറിനൊപ്പം വിളമ്പാം വെള്ളരിക്ക ഉപ്പുമാങ്ങ കറി

vellari_curry േഫാേട്ടാ: ശ്രീകാന്ത് കളരിക്കൽ

1. വെള്ളരിക്ക – 100 ഗ്രാം

2. ഉപ്പുമാങ്ങ – രണ്ട്

3. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

4. ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

ചുവന്നുള്ളി – 50 ഗ്രാം, അരിഞ്ഞത്

5. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

മുളകുപൊടി – അര െചറിയ സ്പൂൺ

6. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

ജീരകംപൊടി – അര െചറിയ സ്പൂൺ

കുരുമുളകുപൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. വെളിച്ചെണ്ണ – രണ്ടു െചറിയ സ്പൂൺ

8. ചുവന്നുള്ളി – നാല്, അരിഞ്ഞത്

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ വെള്ളരിക്ക തൊലി കളഞ്ഞു കഷണങ്ങളാക്കി വയ്ക്കുക.

∙ ഉപ്പുമാങ്ങ കഷണങ്ങളാക്കി വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ േചരുവ േചർത്തു വഴറ്റി ഇളംബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക.

∙ ഇതിലേക്കു വെള്ളരിക്കയും ഉപ്പുമാങ്ങയും േചർത്തിളക്കി അൽപം വെള്ളമൊഴിച്ചു വേവിക്കുക.

∙ വെന്ത ശേഷം ആറാമത്തെ േചരുവ മയത്തിൽ അരച്ചതും േചർത്തിളക്കുക.

‌∙ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ േചരുവ മൂപ്പിച്ചു കറിയിൽ ഒഴിച്ചു ചൂടോടെ വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: റെജിമോൻ പി. ആർ, സൂസ് ഷെഫ്, ത്രിലോജി, ക്രൗൺ പ്ലാസ, കൊച്ചി