Saturday 20 January 2018 10:41 AM IST

ഡേറ്റ്സ് കേക്ക് വിത് റം കാരമൽ സോസ്

Merly M. Eldho

Chief Sub Editor

dates_cake ഫോട്ടോ: ശ്രാകാന്ത് കളരിക്കല്‍

1.    ഈന്തപ്പഴം അരിഞ്ഞത് – മുക്കാൽ കപ്പ്
    ഡ്രൈ പ്രൂൺസ് – കാൽ കപ്പ്
    കറുത്ത ഉണക്കമുന്തിരി – കാൽ കപ്പ്
    തിളച്ചവെള്ളം – 60 മില്ലി
    ബേക്കിങ് സോഡ – മുക്കാൽ ചെറിയ സ്പൂൺ
2.    മുട്ട – മൂന്ന്
3.    ഡാർക്ക് ബ്രൗൺ ഷുഗർ – 200 ഗ്രാം
    വെണ്ണ ഉരുക്കിയത് – 190 ഗ്രാം
    വനില എസ്സൻസ് – ഒരു െചറിയ സ്പൂൺ
4.    മൈദ – മുക്കാൽ കപ്പ്
    ബേക്കിങ് പൗഡർ – ഒന്നേകാൽ ചെറിയ സ്പൂൺ
    ഉപ്പ് – കാൽ െചറിയ സ്പൂൺ


സോസിന്


5.    വെണ്ണ – 100 ഗ്രാം
    ഡാർക്ക് ബ്രൗൺ ഷുഗർ – അരക്കപ്പ്
    ഗോൾഡൻ സിറപ്പ് – അരക്കപ്പ്
    അമുൽ ക്രീം – ഒരു കപ്പ്
    റം – കാൽ കപ്പ്


പാകം െചയ്യുന്ന വിധം


∙    അവ്ൻ 1600Cൽ ചൂടാക്കിയിടുക.
∙    ഒന്നാമത്തെ േചരുവ യോജിപ്പിച്ച് 10 മിനിറ്റ്
കുതിർത്തുവച്ച ശേഷം മയത്തിൽ അരച്ചെടുക്കണം.
∙    ഒരു ബൗളിൽ മുട്ട മൂന്നാമത്തെ േചരുവ േചർത്തു നന്നായി അടിച്ച ശേഷം യോജിപ്പിച്ചു വച്ചിരിക്കുന്ന നാലാമത്തെ േചരുവ മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙    ഇതിലേക്ക് ഈന്തപ്പഴം മിശ്രിതം മെല്ലേ ചേർത്തു യോജിപ്പിച്ച ശേഷം മയം പുരട്ടിയ ടിന്നിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 50 മിനിറ്റ് േബക്ക് ചെയ്യുക. കേക്കിൽ ടൂത്പിക്ക് കുത്തിയാൽ അതിൽ ഒന്നും പറ്റിപ്പിടിക്കാതിരിക്കുന്നതാണു കണക്ക്. ചൂടാറിയ ശേഷം മോൾഡിൽ നിന്നെടുക്കാം.
∙    സോസ് തയാറാക്കാൻ അഞ്ചാമത്തെ േചരുവ ഒരു സോസ്പാനിലാക്കി 10–12 മിനിറ്റ് തിളപ്പിച്ചു കുറുകുമ്പോൾ വാങ്ങുക. ചൂടാറിയ ശേഷം കേക്കിനു മുകളിൽ ഒഴിക്കാം