Friday 02 February 2018 03:57 PM IST : By ബീന മാത്യു

മുട്ടയ്ക്കൊപ്പം സ്വാദോടെ വെണ്ടയ്ക്ക...

egg_ladies_finger ഫോട്ടോ: ലെനിൻ എസ്. ലങ്കയിൽ

1.    വെണ്ടയ്ക്ക    –    300 ഗ്രാം
2.    സവാള    –    ഒന്ന്, അരിഞ്ഞത്
    സാജീരകം    –    ഒരു നുള്ള്    
    പച്ചമുളക്    –    ഒന്ന്, അരിഞ്ഞത്    
3.    മുട്ട    –    മൂന്ന്
    സവാള    –    ഒന്ന്, അരിഞ്ഞത്
    പച്ചമുളക്    –    ഒന്ന്, അരിഞ്ഞത്    
    മല്ലിയില അരിഞ്ഞത്    –    ഒരു ചെറിയ സ്പൂൺ
    തക്കാളി    – ഒന്ന്, അരിഞ്ഞത്    
    ഇഞ്ചി    – ഒരു ചെറിയ കഷണം,                 അരിഞ്ഞത്    
4.    എണ്ണ    –    പാകത്തിന്


പാകം െചയ്യുന്ന വിധം


∙    വെണ്ടയ്ക്ക ചെറുതായി അരിഞ്ഞു രണ്ടാമത്തെ േചരുവ ചേർത്തു വഴറ്റുക.
∙    വെണ്ടയ്ക്ക വെന്ത ശേഷം ഇതിനു മുകളിലേക്ക് മൂന്നാമത്തെ േചരുവ േചർത്തടിച്ചത് ഒഴിച്ച് പാത്രം അടച്ചു വ യ്ക്കുക.
∙    സെറ്റ് ആകുമ്പോൾ വാങ്ങി വിളമ്പാം

Also Try: ഫ്രൈഡ് മസാല വെണ്ടയ്ക്ക

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി, കൊച്ചി.