Wednesday 21 December 2022 05:02 PM IST

മീന്‍ സ്റ്റഫ്ഡ് കട്‌ലറ്റ്, ഇതാണു വെറൈറ്റി റെസിപ്പി!

Merly M. Eldho

Chief Sub Editor

stuffed_fish_cutlet



1.    മീൻ    –    കാൽ കിലോ
2.    എണ്ണ    –    പാകത്തിന്
3.    സവാള പൊടിയായി അരിഞ്ഞത്    –    അരക്കപ്പ്
    ഇഞ്ചി    –    അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
    വെളുത്തുള്ളി ചതച്ചത്    –    ഒരു വലിയ സ്പൂൺ
    കറിവേപ്പില പൊടിയായി അരിഞ്ഞത്    –    ഒരു വലിയ സ്പൂൺ
4.    ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത്    –    അരക്കപ്പ്
    ഉപ്പ്    –    പാകത്തിന്
5.    സവാള പൊടിയായി അരിഞ്ഞത്    –    കാൽ കപ്പ്
    തക്കാളി പൊടിയായി അരിഞ്ഞത്    –    കാൽ കപ്പ്
    പച്ചമുളക്    –    രണ്ട്, പൊടിയായി അരിഞ്ഞത്
    വിനാഗിരി    –    അര െചറിയ സ്പൂൺ
    ഉപ്പ്    –    പാകത്തിന്
6.    മുട്ട    –    ഒന്ന്
7.    റൊട്ടിപ്പൊടി    –    ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙    മീൻ വേവിച്ചു മുള്ളു മാറ്റി എടുത്തു ദശ കൈകൊണ്ടു ഞെരടിയെടുക്കണം.
∙    പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി മൂന്നാമത്തെ േചരുവ വഴറ്റുക.
∙    ഇതിലേക്കു മീൻ പൊടിച്ചതും ഉപ്പും ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചതും േചർത്തിളക്കി വാങ്ങി വയ്ക്കണം.
∙    അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.
∙    മീൻ മിശ്രിതം നാരങ്ങാവലുപ്പമുള്ള ഉരുളകളാക്കി വയ്ക്കണം.
∙    ഓരോ ഉരുളയുടെയും നടുവിൽ ഒരു കുഴിയുണ്ടാക്കി അതിൽ അഞ്ചാമത്തെ ചേരുവ അൽപം വീതം നിറച്ച്, വീണ്ടും കട്‌ലറ്റ് ആകൃതിയിലാക്കുക.
∙    ഓരോന്നും മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.