Tuesday 30 January 2018 05:50 PM IST : By ബീന മാത്യു

ഫ്രൈഡ് മസാല വെണ്ടയ്ക്ക

ladies_finger ഫോട്ടോ: ലെനിൻ എസ്. ലങ്കയിൽ

1.    വെണ്ടയ്ക്ക    –    400 ഗ്രാം
2.    കടലമാവ്    –    നാലു വലിയ സ്പൂൺ
3.    എണ്ണ    –    വറുക്കാൻ ആവശ്യത്തിന്
4.    ചാട്ട് മസാല    –    ഒരു െചറിയ സ്പൂൺ
    ഉപ്പ്    –    കാൽ െചറിയ സ്പൂൺ
    മുളകുപൊടി    –    കാൽ െചറിയ സ്പൂൺ
    ആംചൂർ (ഉണങ്ങിയ മാങ്ങാപ്പൊടി)                –    കാൽ െചറിയ സ്പൂൺ


പാകം െചയ്യുന്ന വിധം


∙    വെണ്ടയ്ക്ക നീളത്തിൽ നാലായി മുറിച്ച് മുകളിൽ കടലമാവു വിതറി വയ്ക്കണം.
∙    എണ്ണ നന്നായി ചൂടാക്കി വെണ്ടയ്ക്ക േചർത്ത് നല്ല കരുകരുപ്പായി ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തുകോരുക. ഏകദേശം എട്ടു മിനിറ്റ്.
∙    വറുത്ത വെണ്ടയ്ക്ക പേപ്പറിട്ട പാത്രത്തിലേക്കു കോരി എ ണ്ണ വാലാൻ വയ്ക്കണം.
∙    ഇതിലേക്കു നാലാമത്തെ േചരുവ ചേർത്തു കുടഞ്ഞു യോജിപ്പിച്ച ശേഷം ചൂടോടെ വിളമ്പാം.

 ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ,        നെടുമ്പാശ്ശേരി, കൊച്ചി.